വിനേഷ് കാത്തിരിക്കണം; വിധി നീട്ടി കായിക കോടതി

ഒളിംപിക്സ് ഫൈനലിലേക്ക് കടന്നതിനു പിന്നാലെ ഭാര കുറവില്‍ അയോഗ്യയാക്കി. വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷിന്‍റെ ആവശ്യം
Vinesh Phogat Disqualification Appeal
വിനേഷ് ഫോഗട്ട്പിടിഐ
Published on
Updated on

പാരിസ്: പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി രാജ്യാന്തര കായിക കോടതി. നാളെ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്‌സ് ഫൈനലില്‍ നിന്നു അയോഗ്യയാക്കിയതിനെതിരെയാണ് താരം അപ്പീല്‍ നല്‍കിയത്.

വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വിദുഷ്പത് സിംഘാനിയ എന്നിവരാണ് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായത്. യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഐഒഎ എന്നിവരുടേയും വാദം കോടതി കേട്ടു.

Vinesh Phogat Disqualification Appeal
'അഫ്ഗാന്‍ വനിതകളെ മോചിപ്പിക്കു'- ഒളിംപിക്‌സില്‍ പ്രതിഷേധിച്ച അഭയാര്‍ഥി താരത്തിനു അയോഗ്യത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com