പാരിസ്: ഒളിംപിക്‌സ് ഷോട് പുട്ടില്‍ ഹാട്രിക്ക് സ്വര്‍ണം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന അനുപമ നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്തി അമേരിക്കയുടെ ഷോട് പുട്ട് ഇതിഹാസം റയന്‍ ക്രോസര്‍. സ്വര്‍ണം നേടി ദിവസങ്ങള്‍ക്കുള്ളില്‍ താരം പരിശീലനം പുനരാരംഭിച്ചതും ശ്രദ്ധേയമായി. ഇതിന്റെ വീഡിയോ താരം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
സീസണിലെ താരത്തിന്റെ മികച്ച പ്രകടനമാണ് പാരിസില്‍ കണ്ടത്. 22.90 മീറ്റര്‍ എറിഞ്ഞാണ് റയന്‍ സ്വര്‍ണം നിലനിര്‍ത്തിയത്. റിയോ ഡി ജനീറോ, പിന്നാലെ ടോക്യോ, മൂന്നാം വട്ടം പാരിസ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്‍ഡോറിലും ഔട്ട് ഡോറിലും നിലവില്‍ ലോക റെക്കോര്‍ഡ് റയന്‍ ക്രോസറുടെ പേരിലാണ്. ഔട്ട് ഡോറില്‍ 2023ല്‍ സ്ഥാപിച്ച 23.56 മീറ്ററാണ് റെക്കോര്‍ഡ് ദൂരം. 2021ല്‍ റയന്‍ തന്നെ സ്ഥാപിച്ച 23.37 മീറ്റര്‍ ദൂരം തന്നെയാണ് താരം തിരുത്തിയത്. ഇന്‍ഡോറില്‍ 22.82 മീറ്റര്‍ 2021ല്‍ സ്ഥാപിച്ച റെക്കോര്‍ഡ്. മൂന്ന് ഒളംപിക്‌സ് മെഡലുകള്‍ക്കൊപ്പം രണ്ട് ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണവും റയന്‍ സ്വന്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ