ലണ്ടന്‍: ഹണ്ട്രഡ് വനിതാ ടി20യില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ധന നേരിട്ട് എറിഞ്ഞ് ബാറ്ററെ റണ്ണൗട്ടാക്കുന്നതിന്റെ വീഡിയോ വൈറല്‍. സതേണ്‍ ബ്രേവിന്റെ താരമാണ് സ്മൃതി. ട്രെന്റ് റോക്കറ്റ്‌സിനെതിരായ പോരാട്ടത്തിനിടെയാണ് തകര്‍പ്പന്‍ റണ്ണൗട്ട്.
ടോസ് നേടി ബാറ്റിങിനിറങ്ങിയ റോക്കറ്റ്‌സിന്റെ ബ്രിയോണി സ്മിത്- ഗ്രെയ്‌സ് സ്‌ക്രീവന്‍സ് ഓപ്പണിങ് സഖ്യമാണ് സ്മൃതി ഒറ്റയേറില്‍ റണ്ണൗട്ടാക്കി പൊളിച്ചത്.
ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ബ്രിയോണി സിംഗിളിനു ശ്രമിച്ചു. എന്നാല്‍ താരം ക്രീസ് തൊടും മുന്‍പ് ഞൊടിയിടയില്‍ പന്ത് പിടിച്ച് എറിഞ്ഞാണ് സ്മൃതി കൃത്യം സ്റ്റംപില്‍ കൊള്ളിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മത്സരത്തില്‍ ഓപ്പണിങ് ഇറങ്ങിയ സ്മൃതി മികച്ച ബാറ്റിങും പുറത്തെടുത്തു. താരം 27 പന്തില്‍ 42 റണ്‍സെടുത്തു. ഏഴ് ഫോറുകള്‍ പറത്തി.
താരം ഫോമിലെത്തിയെങ്കിലും ടീം തോല്‍വി അറിഞ്ഞു. റോക്കറ്റ്‌സ് ഉയര്‍ത്തിയ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന സ്‌കോര്‍ മറികടക്കാന്‍ ഇറങ്ങിയ ബ്രേവ് 6 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സേ കണ്ടെത്തിയുള്ളു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ