
വെല്ലിങ്ടന്‍: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. അഫ്ഗാനിസ്ഥാന്‍ ടീമിന്റെ കരുത്ത് അവരുടെ സ്പിന്നര്‍മാരാണ്. അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയാണ് കിവികള്‍ ലക്ഷ്യമിടുന്നതെന്നു ടീം പ്രഖ്യാപനം തെളിയിക്കുന്നു.
അഞ്ച് സ്പിന്നര്‍മാരാണ് ടെസ്റ്റ് ടീമില്‍ ഇടം കണ്ടത്. മിച്ചല്‍ സാന്റ്‌നര്‍, അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, മൈക്കല്‍ ബ്രെയ്‌സ്‌വല്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് ടീമിലെത്തിയ സ്പിന്നര്‍മാര്‍.
ഒരേയൊരു ടെസ്റ്റ് മാത്രമാണ് ന്യൂസിലന്‍ഡ്- അഫ്ഗാന്‍ ടീമുകള്‍ കളിക്കുന്നത്. സെപ്റ്റംബര്‍ 9 മുതലാണ് പോരാട്ടം. ഇന്ത്യയിലെ ഗ്രെയ്റ്റര്‍ നോയ്ഡയിലാണ് ടെസ്റ്റ് പോരാട്ടം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അഫ്ഗാനു പിന്നാലെ കിവികള്‍ ശ്രീലങ്ക, ഇന്ത്യ ടീമുകള്‍ക്കെതിരെ ടെസ്റ്റ് കളിക്കുന്നുണ്ട്. ലങ്കക്കെതിരെ രണ്ട് മത്സരങ്ങളടങ്ങിയതും ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളുമടങ്ങിയ പരമ്പരകളാണ് ന്യൂസിലന്‍ഡ് കളിക്കുന്നത്.
ന്യൂസിലന്‍ഡ് ടീം: ടിം സൗത്തി (ക്യാപ്റ്റന്‍), ടോം ബ്ലന്‍ഡല്‍, കെയ്ന്‍ വില്ല്യംസന്‍, മൈക്കല്‍ ബ്രെയ്‌സ്‌വല്‍, ഡെവോണ്‍ കോണ്‍വെ, മാറ്റ് ഹെന്റി, ടോം ലാതം, ഡാരില്‍ മിച്ചല്‍, വില്‍ ഓ റുര്‍കി, മിച്ചല്‍ സാന്റ്‌നര്‍, അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ബെന്‍ സീര്‍സ്, വില്‍ യങ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക