പാരിസ്: ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അമേരിക്കന്‍ താരം ജോര്‍ദന്‍ ചൈല്‍സ് അപ്പീലിലൂടെ കിട്ടിയ വെങ്കല മെഡല്‍ തിരിച്ചു കൊടുക്കണമെന്നു വ്യക്തമാക്കി അന്താരാഷ്ട്ര കായിക കോടതി. ഫൈനലിലെ സ്‌കോര്‍ സംബന്ധിച്ചു ജോര്‍ദന്‍ ചൈല്‍സിന്റെ കോച്ചുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് അന്താരാഷ്ട്ര ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ താരത്തിനു അനുകൂലമായി നിലപാടെടുക്കുകയായിരുന്നു.
എന്നാല്‍ ഈ നീക്കത്തിനെതിരെ റുമാനിയ ടീം രംഗത്തെത്തി. വെങ്കലം നല്‍കിയതിനെതിരെ റുമാനിയ അന്താരാഷ്ട്ര കായിക കോടതിയില്‍ അപ്പീല്‍ നല്‍കി. അനുവദിച്ച സമയം കഴിഞ്ഞ ശേഷമാണ് അമേരിക്ക സ്‌കോറിനെതിരെ പരാതി ഉന്നയിച്ചത് എന്നാണ് റുമാനിയ വാദിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇക്കാര്യം പരിശോധിച്ചാണ് കായിക കോടതി റുമാനിയ ടീമിനു അനുകൂലമായി നിന്നത്. വെങ്കല മെഡല്‍ തിരികെ നല്‍കാന്‍ ചൈല്‍സിനോടു കോടതി ആവശ്യപ്പെട്ടു. ആദ്യം ഫലം പുനഃസ്ഥാപിക്കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ നിയമം കാറ്റില്‍ പറത്തിയാണ് അപ്പിലീല്‍ അമേരിക്കന്‍ താരത്തിനൊപ്പം നിന്നതെന്ന് കായിക കോടതി നിരീക്ഷിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ