ലണ്ടന്‍: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് ആശങ്ക. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പരിക്കാണ് ടീമിനു വേവലാതിയാകുന്നത്. പരമ്പരയില്‍ ക്യാപ്റ്റന്‍ കളിക്കുന്നത് സംശയത്തില്‍.
പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് ബെന്‍ സ്റ്റോക്‌സിനു വിനയായി മാറിയത്. ദി ഹണ്ട്രഡ് പോരാട്ടത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. നേര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ് താരമാണ് ബെന്‍ സ്റ്റോക്‌സ്. മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരായ മത്സരത്തിനിടെയാണ് പരിക്കു പറ്റിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മത്സരത്തില്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനായി ഒപ്പണിങ് ഇറങ്ങിയത് ബെന്‍ സ്റ്റോക്‌സാണ്. എന്നാല്‍ താരം അധികം വൈകാതെ റിട്ടയേഡ് ഹര്‍ടായി ക്രീസ് വിട്ടു.
ഈ മാസം 21 മുതലാണ് ഇംഗ്ലണ്ട്- ശ്രീലങ്ക ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മാഞ്ചസ്റ്റാണ് വേദി. രണ്ടാം ടെസ്റ്റ് ഓഗസ് 29 മുതല്‍ ലോര്‍ഡ്‌സിലും മൂന്നാം ടെസ്റ്റ് സെപ്റ്റംബര്‍ 6 മുതല്‍ ഓവലിലും അരങ്ങേറും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ