മുംബൈ: മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും ഇന്ത്യന്‍ മുന്‍ ഓപ്പണറായിരുന്ന വസിം ജാഫറും സാമൂഹിക മാധ്യമങ്ങളില്‍ വാക്കുകള്‍ കൊണ്ടും കൊടുത്തും മുന്നേറുന്നവരാണ്. ഇപ്പോള്‍ ഇതാ വീണ്ടും അത്തരമൊരു പോരാട്ടത്തിനാണ് ആരാധകര്‍ സാക്ഷികളാകുന്നത്.
ഇന്ത്യയുടെ ശ്രീലങ്ക പര്യടനമാണ് ട്രോളാന്‍ വോണ്‍ എടുത്തത്. ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. ഈ തോല്‍വിയാണ് വോണ്‍ ആഘോഷിച്ചത്. ജാഫറിന്റെ മറുപടിയും അതേ നാണയത്തില്‍ തന്നെ.
ഇടവേളയ്ക്ക് ശേഷം വസീമിനോടു ചോദിക്കു എന്ന ഹാഷ് ടാഗില്‍ താരം തുടങ്ങിയ ചോദ്യോത്തരത്തിലാണ് വോണിന്റെ ട്രോള്‍. പിന്നാലെയാണ് മറുപടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഹായ് വസീം... ശ്രീലങ്കയില്‍ അടുത്തിടെ നടന്ന ഏകദിന പരമ്പരയുടെ ഫലം എന്താണ്? ഞാന്‍ സ്ഥലത്തിലാത്തതിനാല്‍ പരമ്പര എനിക്കു നഷ്ടമായി. എല്ലാ നന്നായി തന്നെ നടന്നുവെന്നു പ്രതീക്ഷിക്കുന്നു'- വോണിന്‍റെ ട്രോള്‍.
'മൈക്കിള്‍, ഞാന്‍ ആഷസുമായി ബന്ധപ്പെടുത്തി പറയട്ടെ. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയ അത്രയും വിജയം ഇന്ത്യ ശ്രീലങ്കയിലെ ഒറ്റ പരമ്പരയില്‍ മാത്രം നേടിയിട്ടുണ്ട്'- ജാഫറിന്‍റെ മറുപടി.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ 2015 നേടിയ വിജയത്തിനു ശേഷം ഒരു മത്സരവും ഇംഗ്ലണ്ടിനു ജയിക്കാന്‍ സാധിച്ചിട്ടില്ല. ഇക്കാര്യം പരോക്ഷമായി പറഞ്ഞാണ് ജാഫറിന്റെ മറുപടി.
വസിം ജാഫറിന്റെ ഇത്തരത്തിലുള്ള തഗ് മറുപടികള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുറച്ചു നാളായി ഇരുവരും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോരാട്ടം ആരാധകര്‍ക്ക് നഷ്ടമായിരുന്നു. ഇപ്പോള്‍ വീണ്ടും അതാരംഭിച്ചിരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ