ന്യൂഡല്‍ഹി: 52 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപിക്‌സ് ഹോക്കി മെഡല്‍ നിലനിര്‍ത്തിയെന്ന അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ ടീം പാരിസില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തി. മലയാളി ഇതിഹാസ താരവും ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങളാണ് തിരിച്ചെത്തിയത്. താരങ്ങള്‍ക്ക് ഗംഭീര സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ഒളിംപിക്‌സ് വെങ്കല പോരാട്ടത്തില്‍ കരുത്തരായ സ്‌പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ മെഡല്‍ നിലനിര്‍ത്തിയത്.
താരങ്ങളുടെ വരവ് കാത്ത് വന്‍ ജനക്കൂട്ടം തന്നെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് തടിച്ചു കൂടി. വാദ്യമേളങ്ങളോടെയാണ് താരങ്ങളെ വിമാനത്തവളത്തിനു പുറത്ത് ആരാധകര്‍ വരവേറ്റത്. മാലയിട്ടും ഷാളണിയിച്ചും ശ്രീജേഷ് അടക്കമുള്ള താരങ്ങളെ ആരാധകര്‍ സ്വീകരിച്ചു. സമാപ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ പിആര്‍ ശ്രീജേഷാണ് ഇന്ത്യന്‍ പതാകയേന്തിയത്. ഒപ്പം ഇരട്ട വെങ്കലം ഷൂട്ടിങില്‍ സ്വന്തമാക്കിയ മനു ഭാകറും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശ്രീജേഷിനു പുറമെ അഭിഷേക് നയന്‍, അമിത് രോഹിതാസ്, സഞ്ജയ്, സുമിത് വാല്‍മീകി അടക്കമുള്ള താരങ്ങളാണ് മടങ്ങിയെത്തിയത്. ടീമിലെ ചില താരങ്ങള്‍ നേരത്തെ തന്നെ രാജ്യത്തു തിരിച്ചെത്തിയിരുന്നു.
'ഈ സ്വീകരണം മികച്ച അനുഭവമാണ്. രാജ്യത്തിന്റെ മുഴുവന്‍ ഈ സ്‌നേഹം ഞങ്ങളോടൊപ്പമുണ്ടെന്നു അറിയുന്നു. ഈ പിന്തുണ ഇനിയും ഉണ്ടായാല്‍ ഇതിലും മികച്ച പ്രകടനം ടീം നടത്തുക തന്നെ ചെയ്യും. ടൂര്‍ണമെന്റിലുടനീളം ശ്രീജേഷ് മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അദ്ദേഹത്തിന്റെ പിന്‍ബലത്തിലാണ് ടീം വെങ്കലം ഉറപ്പാക്കിയത്'- സുമിത് വാല്‍മീകി പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ