ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് അല്‍വാരസ് അത്‌ലറ്റിക്കോയില്‍ എത്തുന്നത്.
ആറ് വര്‍ഷത്തെ കരാറാണ് താരം സ്പാനിഷ് ക്ലബുമായി ഒപ്പു വച്ചത്. ഏതാണ്ട് 82 മില്ല്യണ്‍ പൗണ്ടിനാണ് താരം ലാ ലിഗ ക്ലബിലേക്ക് എത്തിയത്.
2022ലാണ് അല്‍വാരസ് റിവര്‍ പ്ലേറ്റില്‍ നിന്നു മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്. ഇടയ്ക്ക് വീണ്ടും താരം ലോണില്‍ റിവര്‍ പ്ലേറ്റിനായി കളിച്ചു. പിന്നീട് സിറ്റിയില്‍ സ്ഥിരം സാന്നിധ്യം.
ടീമിനൊപ്പം 103 മത്സരങ്ങള്‍ കളിച്ചു. 36 ഗോളുകളും താരം നേടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, എഫ്എ കപ്പ്, സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍.
സ്പാനിഷ് താരവും മുന്നേറ്റക്കാരനമായ ആല്‍വരോ മൊറാറ്റയ്ക്ക് പകരമാണ് അല്‍വാരസ് എത്തുന്നത്. മൊറാറ്റ ഇറ്റാലിയന്‍ സീരി എ ക്ലബ് എസി മിലാനിലേക്ക് ചേക്കേറിയതോടെ അത്‌ലറ്റിക്കോ പരിശീലകന്‍ ഡീഗോ സിമിയോണി പുതിയ സ്‌ട്രൈക്കറെ തിരയുകയായിരുന്നു. അതിനിടെയാണ് അല്‍വാരസിന്റെ വരവ്.
അര്‍ജന്റീനയ്‌ക്കൊപ്പം 2022ലെ ലോകകപ്പും ഈ വര്‍ഷം നേടിയ കോപ്പ അമേരിക്ക കിരീടവും. 22 വയസുള്ളപ്പോഴാണ് താരത്തിന്‍റെ ലോകകപ്പ് നേട്ടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ