ന്യൂഡല്‍ഹി: ഇന്ത്യയുടെ പാരിസ് ഒളിംപിക്‌സ് ഹോക്കി വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ ജഴ്സി നമ്പര്‍ ഇനി ആര്‍ക്കും കൊടുക്കില്ല. ഹോക്കിയില്‍ ശ്രീജേഷിന്റെ സംഭാവനകള്‍ മാനിച്ച് അദ്ദേഹം രണ്ട് പതിറ്റാണ്ടോളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സി ഇനി മറ്റാര്‍ക്കും നല്‍കേണ്ട എന്നാണ് ഹോക്കി ഇന്ത്യ തീരുമാനിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹോക്കിയില്‍ നിന്ന് വിരമിച്ച 36കാരന്‍ ജൂനിയര്‍ നാഷണല്‍ ടീമിന്റെ പരിശീലക പദവി ഏറ്റെടുക്കുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് സിങ് അറിയിച്ചു.'ശ്രീജേഷ് ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനാകാന്‍ പോകുന്നു, ശ്രീജേഷിനോടുള്ള ആദരസൂചകമായി സീനിയര്‍ ടീമില്‍ ആര്‍ക്കും ഇനി 16-ാം നമ്പര്‍ ജഴ്സി നല്‍കില്ല. എന്നാല്‍ ജൂനിയര്‍ ടീമില്‍ ജഴ്‌സിയില്‍ മാറ്റം ഉണ്ടാവില്ല'-ഭോല നാഥ് സിങ് പറഞ്ഞു.
'ജൂനിയര്‍ ടീമില്‍ 16-ാം നമ്പര്‍ ജഴ്സി ധരിക്കുന്ന താരത്തെ ശ്രീജേഷ് അവനെപ്പോലെ വളര്‍ത്തിയെടുക്കും'- അനുമോദന ചടങ്ങില്‍ ഭോല നാഥ് സിങ് പ്രകീര്‍ത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ