ഇസ്ലാമാബാദ്: ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ അര്‍ഷാദ് നദീമിന് 25 കോടി രൂപ സമ്മാനമായി നല്‍കി പാകിസ്ഥാന്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒളിംപിക്‌സില്‍ പാകിസ്ഥാന്‍ സ്വര്‍ണമെഡല്‍ നേടുന്നത്. അര്‍ഷാദ് നദീമിന്റെ സ്വര്‍ണമെഡല്‍ നേട്ടം പാകിസ്ഥാന്‍ ഒന്നടങ്കം ആഘോഷിക്കുകയാണ്.
ഇസ്ലാമാബാദില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നദീമിന് 15 കോടി രൂപയാണ് പ്രഖ്യാപിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് നദീമിന്റെ വീട് സന്ദര്‍ശിച്ച് 10 കോടി രൂപയുടെ ചെക്ക് സമ്മാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷെരീഫിന്റെ പ്രഖ്യാപനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാരിസില്‍ നദീം 92.97 മീറ്റര്‍ എറിഞ്ഞതിന്റെ സ്മരണയ്ക്കായി 'PAK 92.97' എന്ന പ്രത്യേക രജിസ്‌ട്രേഷന്‍ നമ്പറുള്ള ഒരു പുതിയ കാറിന്റെ താക്കോലും മറിയം നവാസ് നദീമിന് കൈമാറി. നദീമിന്റെ പരിശീലകന്‍ സല്‍മാന്‍ ഇഖ്ബാല്‍ ബട്ടിനും 50 ലക്ഷം രൂപ നല്‍കി.
'നിങ്ങള്‍ 25 കോടി പാകിസ്ഥാനികളുടെ സന്തോഷം ഇരട്ടിയാക്കി, കാരണം ഞങ്ങള്‍ നാളെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്, ഇന്ന് എല്ലാ പാകിസ്ഥാനികളും സന്തുഷ്ടരാണ്, മുഴുവന്‍ രാജ്യത്തിന്റെയും മനോവീര്യം ആകാശത്തോളം ഉയര്‍ന്നിരിക്കുകയാണ്'- ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. 1984 ലെ ലോസ് ഏഞ്ചല്‍സ് ഗെയിംസില്‍ പുരുഷന്മാരുടെ ഹോക്കി ടീമാണ് ഇതിന് മുന്‍പ് സ്വര്‍ണം നേടിയത്. 40 വര്‍ഷത്തിന് ശേഷം ജാവലില്‍ ത്രോയിലൂടെ നദീം വീണ്ടും സ്വര്‍ണമെഡല്‍ രാജ്യത്ത് എത്തിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ