വിനേഷിനേയും സംഗീതയേയും വലിച്ചിഴയ്ക്കുന്ന പൊലീസ്; സ്വാതന്ത്ര്യ ദിന ആശംസാ ചിത്രം വൈറല്‍

ചര്‍ച്ചകള്‍ക്ക് വഴി തുറന്ന് ബജ്റംഗ് പുനിയയുടെ സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്നുള്ള എക്‌സ് പോസ്റ്റ്
Bajrang Punia's cryptic Independence Day post
ബജ്റംഗ് പുനിയ സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് എക്സില്‍ പങ്കിട്ട ചിത്രംഎക്സ്
Published on
Updated on

ന്യൂഡല്‍ഹി: രാജ്യം 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഗുസ്തി താരം ബജ്‌റംഗ് പുനിയ എക്‌സില്‍ പോസ്റ്റ് ചെയ്ത ആശംസാ കുറിപ്പ് ചര്‍ച്ചയായി. കുറിപ്പിനൊപ്പം താരം പോസ്റ്റ് ചെയ്ത ചിത്രമാണ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.

'സ്വാതന്ത്ര്യദിനത്തിന്റെ മഹത്തായ ഉത്സവത്തില്‍ എല്ലാ രാജ്യക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും'- എന്നായിരുന്നു താരത്തിന്റെ ആശംസാ കുറിപ്പ്. ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധ സമരത്തിന്റെ ചിത്രമാണ് താരം ആശംസയ്‌ക്കൊപ്പം പങ്കിട്ടത്.

ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി എംപിയും മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങിനെതിരെ നടത്തിയ പ്രതിഷേധ സമരത്തിന്റെ ചിത്രമാണ് ബജ്‌റംഗ് പുനിയ പങ്കിട്ടത്. സമരത്തിനിടെ വനിതാ താരങ്ങളായ വിനേഷ് ഫോഗട്ടിനേയും ബജ്‌റംഗ് പുനിയയുടെ ഭാര്യയും വിനേഷിന്‍റെ സഹോദരിയുമായ സംഗീത ഫോഗട്ടിനേയും പൊലീസ് നിരത്തിലൂടെ വലിച്ചിഴയ്ക്കുന്നതാണ് ചിത്രത്തില്‍. വനിതാ താരങ്ങള്‍ മുറുകെ പിടിച്ച ഇന്ത്യന്‍ പതാക നിലത്തു വീണു കിടക്കുന്നതും ചിത്രത്തില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2020ലെ ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ താരമാണ് ബജ്‌റംഗ് പുനിയ. ബ്രിജ്ഭൂഷനെതിരെ വനിതാ താരങ്ങളായ സാക്ഷി മാലികും വിനേഷ് ഫോഗട്ടും രംഗത്തെത്തിയ ഘട്ടം മുതല്‍ അവര്‍ക്ക് പിന്തുണയുമായി ബജ്‌റംഗും സമരത്തിലുടനീളമുണ്ടായിരുന്നു.

വിനേഷ് ഫോഗട്ടിനെ പാരിസ് ഒളിംപിക്‌സ് ഫൈനലിനെത്തിയതിനു പിന്നാലെ അയോഗ്യയാക്കിയപ്പോഴും താരത്തിനു പിന്തുണയുമായി ബജ്‌റംഗ് പുനിയ എത്തിയിരുന്നു. വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്ന വിനേഷിന്റെ അപ്പീല്‍ രാജ്യാന്ത കായിക കോടതി തള്ളിയതിനു പിന്നാലെയാണ് ബജ്‌റംഗിന്റെ സ്വാതന്ത്ര്യ ദിന ആശംസാ കുറിപ്പ് എന്നതും ചര്‍ച്ചകളില്‍ നിറയുന്നു.

Bajrang Punia's cryptic Independence Day post
പാരിസില്‍ വെങ്കലം; അമന്‍ സെഹ്‌രാവത്തിന് റെയില്‍വേയില്‍ സ്ഥാനക്കയറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com