ന്യൂഡല്‍ഹി: ഒളിംപിക്‌സ് മെഡല്‍ ജേതാക്കള്‍ക്കും പങ്കെടുത്ത മുഴുവന്‍ കായിക താരങ്ങള്‍ക്കും അഭിനന്ദനമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരലിംപിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ആശംസകളും അദ്ദേഹം നേര്‍ന്നു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി ഒളിംപിക്‌സില്‍ പങ്കെടുത്ത താരങ്ങളെ അഭിനന്ദിച്ചത്. പാരിസിലെ ഇന്ത്യയുടെ ശ്രമങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു.
ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനുള്ള പ്രചോദനമായി പ്രകടനങ്ങള്‍ മാറുമെന്ന പ്രത്യാശയും അദ്ദേഹം പങ്കിട്ടു. പുതിയ സ്വപ്‌നങ്ങളുമായി മുന്നോട്ടു പോകുകയും അതു നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2036ലെ ഒളിംപിക്‌സിനു ആതിഥേയത്വം വഹിക്കുകയാണ് ഇന്ത്യയുടെ സ്വപ്‌നമെന്നു അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. അതിനുള്ള ശക്തമായ ശ്രമങ്ങള്‍ രാജ്യം തുടരുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പാരിസ് ഒളിംപിക്‌സില്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഏക വെള്ളി സ്വന്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ