അരങ്ങേറ്റത്തില്‍ ഗോള്‍, യുവേഫ കപ്പും! റയലില്‍ എംബാപ്പെയുടെ 'സൂപ്പര്‍' തുടക്കം

കളിയുടെ 68ാം മിനിറ്റിലാണ് ടീമിന്റെ ജയമുറപ്പിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം വല ചലിപ്പിച്ചത്
Mbappe Scores on Real Madrid Debut
ഗോള്‍ നേടിയ എംബാപ്പെഎക്സ്
Published on
Updated on

വാര്‍സോ: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തിലാണ് താരം ടീമിനായി അരങ്ങേറിയത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളായ റയലും യുവേഫ യൂറോപ്പ ലീഗ് ജേതാക്കളായ ഇറ്റാലിയന്‍ ടീം അറ്റ്‌ലാന്‍ഡയുമായാണ് പോരാട്ടം അരങ്ങേറിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയവും കിരീടവും സ്വന്തമാക്കിയത്.

Mbappe Scores on Real Madrid Debut
യുവേഫ സൂപ്പര്‍ കപ്പുമായി റയല്‍ മാഡ്രിഡ്എക്സ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വന്നത്. 59ാം മിനിറ്റില്‍ ഫ്രെഡറിക്കോ വാല്‍വര്‍ഡെ വല ചലിപ്പിച്ചു. 11 മിനിറ്റിനുള്ളില്‍ രണ്ടാം ഗോള്‍ എംബാപ്പെ വലയിലാക്കുകയായിരുന്നു.

68ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ പാസില്‍ നിന്നാണ് എംബാപ്പെ രണ്ടാം ഗോള്‍ വലയിലാക്കിയത്. 4-3-3 ശൈലിയില്‍ കളിച്ച റയലിന്റെ മുന്നേറ്റത്തില്‍ വിനിഷ്യസ് ജൂനിയറും റോഡ്രിഗോയും ഇടതും വലതും കളിച്ചപ്പോള്‍ പ്രധാന സ്‌ട്രൈക്കറായി എംബാപ്പെയും ആദ്യ ഇലവനില്‍ എത്തി.

Mbappe Scores on Real Madrid Debut
'ഹാപ്പി 78ാം ഇന്‍ഡിപെന്റന്‍സ് ഡേ'- ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ബയേണ്‍ മ്യൂണിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com