ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നു പ്രതിരോധ താരങ്ങളായ മത്യാസ് ഡി ലിറ്റ്, നുസയര്‍ മസ്‌റുവി എന്നിവരെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിലെത്തിച്ചത്.
ഏതാണ്ട് 620 കോടിയോളം രൂപയാണ് ഇരുവര്‍ക്കുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍ മുടക്കിയത്. ഇരുവരുടേയും സൈനിങ് ക്ലബ് പൂര്‍ത്തിയാക്കി.
രണ്ട് സീസണുകള്‍ ബയേണ്‍ മ്യൂണിക്കിനായി കളിച്ചാണ് 24കാരനായ നെതര്‍ലന്‍ഡ്‌സിന്റെ ഡി ലിറ്റ് മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്.
73 മത്സരങ്ങളാണ് ജര്‍മന്‍ വമ്പന്‍മാരുടെ ജേഴ്സിയില്‍ ഡി ലിറ്റ് കളിച്ചത്. 5 ഗോളുകളും നേടി.
2022ലാണ് മൊറോക്കോ താരമായ മസ്‌റുവി ബയേണിലെത്തിയത്. മൊറോക്കോയ്ക്കായി 2022ലെ ലോകകപ്പില്‍ സെമി കളിച്ച താരമാണ് മസ്‌റുവി.
നിലവിലെ മാഞ്ചസ്റ്റര്‍ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് അയാക്‌സ് മാനേജരായിരുന്നപ്പോള്‍ അന്ന് ടീമില്‍ നിര്‍ണായക സ്ഥാനം വഹിച്ച താരങ്ങളാണ് ഡി ലിറ്റും മസ്‌റുവിയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ