
ചെന്നൈ: ബുച്ചി ബാബു ക്രിക്കറ്റ് പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഝാര്‍ഖണ്ഡിനായി തകര്‍പ്പന്‍ സെഞ്ച്വറിയുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ദീര്‍ഘ നാളായി ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതെ നില്‍ക്കുന്ന താരത്തിനു ദേശീയ ടീമിലേക്കുള്ള വാതില്‍ തുറക്കാന്‍ പ്രചോദനമാകുന്നതാണ് പ്രകടനം.
മധ്യപ്രദേശിനെതിരായ പോരാട്ടത്തിലാണ് ഒന്നാം ഇന്നിങ്‌സില്‍ ടീം നായകന്‍ കൂടിയായ ഇഷാന്‍ മിന്നും സെഞ്ച്വറി സ്വന്തമാക്കിയത്. 86 പന്തിലാണ് താരം ഡൊമസ്റ്റിക് പോരില്‍ മിന്നും സെഞ്ച്വറിയില്‍ എത്തിയത്. 61 പന്തിലാണ് താരം അര്‍ധ സെഞ്ച്വറിയിലെത്തിയത്. 107 പന്തില്‍ 114 റണ്‍സുമായി ഇഷാന്‍ പുറത്തായി. താരം ഇന്നിങ്‌സില്‍ ആകെ 10 സിക്‌സും 5 ഫോറും പറത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ഒന്നാം ഇന്നിങ്‌സില്‍ 225 റണ്‍സില്‍ എല്ലാവരും പുറത്തായി. ഝാര്‍ഖണ്ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്തു ബാറ്റിങ് തുടരുന്നു. അവര്‍ക്ക് നിലവില്‍ 45 റണ്‍സ് ലീഡ്.
ടീം തകര്‍ച്ചയെ നേരിട്ട ഘട്ടത്തിലാണ് നായകന്‍ കൂടിയായ ഇഷാന്‍ ആറാമനായി ക്രീസിലെത്തിയത്. പിന്നീട് മധ്യപ്രദേശ് ബൗളര്‍മാരെ താരം നിര്‍ഭയം നേരിട്ട് തകര്‍പ്പന്‍ ബാറ്റിങുമായി കളം വാഴുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക