ഇസ്ലാമബാദ്: പാകിസ്ഥാന്‍ ബാറ്റര്‍ ബാബര്‍ അസം ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കില്‍ തുടരുന്നത് പരിഹസിച്ച് മുന്‍ പാക് താരം ബാസിത് അലി. ഐസിസിയുടെ റാങ്കിങ് സമ്പ്രാദയത്തെയാണ് താരം ചോദ്യ മുനയില്‍ നിര്‍ത്തുന്നത്. ഏറ്റവും പുതിയ ഐസിസി റാങ്കിങിലും ബാബറാണ് ഒന്നാം റാങ്കില്‍. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് ബാസിത് അലി ചോദിക്കുന്നു. രണ്ട്, മൂന്ന്, നാല് റാങ്കുകളില്‍ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവരാണ്.
2023 നവംബറിനു ശേഷം ബാബര്‍ ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബാസിതിന്റെ വിമര്‍ശനം. ഐസിസിയെ ആണ് ബാസിത് ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നത്. ഏകദിനത്തില്‍ മികച്ച പ്രകടനം സമീപ കാലത്തു പുറത്തെടുത്ത ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്, ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്ര എന്നിവര്‍ ആദ്യ പത്തില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബാസിത് ഐസിസിയുടെ റാങ്കിങ് സിസ്റ്റത്തെ ചോദ്യം ചെയ്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഐസിസി റാങ്കിങ് നോക്കിയപ്പോള്‍ അതു വായിക്കേണ്ട കാര്യമില്ലെന്നു എനിക്കു മനസിലായി. ബാബര്‍ അസം തന്നെയാണ് ഇപ്പോഴും ഒന്നാം റാങ്കില്‍. രോഹിത്, കോഹ്‌ലി, ഗില്‍ എന്നിവരേയും കണ്ടു. എന്നാല്‍ ട്രാവിസ് ഹെഡ്, രചിന്‍ രവീന്ദ്ര എന്നിവരെ കാണാനും സാധിച്ചില്ല. ഒന്നാം റാങ്കില്‍ തുടരുന്നതില്‍ ബാബര്‍ സന്തുഷ്ടനായിരിക്കുമെന്നു ഞാന്‍ കരുതുന്നു. റാങ്കിങ് തീരുമാനിക്കുന്നതിന്റെ മാനദണ്ഡം എന്താണ്.'
'കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പാണ് ബാബര്‍ അവസാനം കളിച്ച ഏകദിനം. ലോകകപ്പില്‍ രചിന്‍, ക്വിന്റന്‍ ഡി കോക്ക്, ഹെഡ്, കോഹ്‌ലി എന്നിവരെല്ലാം തിളങ്ങിയത് കണ്ടു. ഇവരെല്ലാം മൂന്നോ നാലോ സെഞ്ച്വറികള്‍ ലോകകപ്പില്‍ നേടി. പാക് നിരയില്‍ മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവര്‍ ഓരോ സെഞ്ച്വറിയും നേടി. അവിടെയൊന്നും ബാബറിനെ ഞാന്‍ കണ്ടില്ല. ബാബര്‍ ഇനി മികച്ച ഫോമില്‍ കളിക്കരുത് എന്ന ഉദ്ദേശത്തിലാണോ ഐസിസി അദ്ദേഹത്തെ ഇങ്ങനെ ഒന്നാം റാങ്കില്‍ തളച്ചിടുന്നത് എന്നും അറിയില്ല'- ബാസിത് അലി പരിഹാസ രൂപേണ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ