സിഡ്നി: ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോര്‍ഡ് റണ്‍സ് ഇംഗ്ലണ്ടിന്റെ പ്രമുഖ ബാറ്റര്‍ ജോ റൂട്ട് മറികടന്നേക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. അടുത്ത നാലുവര്‍ഷം കൂടി റണ്‍സിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹവുമായി സ്ഥിരമായി സ്‌കോറിങ് കണ്ടെത്തിയാല്‍ ജോ റൂട്ടിന് സച്ചിന്റെ ടെസ്റ്റിലെ റെക്കോര്‍ഡ് മറികടക്കാനാകുമെന്നാണ് റിക്കി പോണ്ടിങ്ങിന്റെ പ്രവചനം.
ടെസ്റ്റില്‍ 12,000 റണ്‍സ് കടക്കുന്ന ഏഴാമത്തെ ബാറ്ററാണ് റൂട്ട്. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനിടെയാണ് അദ്ദേഹം നേട്ടം സ്വന്തമാക്കിയത്. ഇതുവരെ 143 ടെസ്റ്റുകളില്‍ നിന്ന് 50.11 ശരാശരിയോടെ 12,027 റണ്‍സ് ആണ് റൂട്ട് നേടിയത്. ഇതില്‍ 32 സെഞ്ച്വറികളും 63 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടും. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെയും (12,400 റണ്‍സ്), മുന്‍ സഹതാരം അലസ്റ്റര്‍ കുക്കിനെയും (12,472) വൈകാതെ മറികടന്നേക്കും. 200 ടെസ്റ്റില്‍ നിന്നായി 15921 റണ്‍സ് ആണ് സച്ചിന്‍ നേടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
168 ടെസ്റ്റുകളില്‍ നിന്ന് 13,378 റണ്‍സുമായി പട്ടികയില്‍ സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് പോണ്ടിങ്. 'റൂട്ടിന് അത് ചെയ്യാന്‍ കഴിയും. അദ്ദേഹത്തിന് 33 വയസ് മാത്രമാണ് പ്രായം. 3000ത്തിലധികം റണ്‍സ് പിന്നിലാണ്. റൂട്ട് എത്ര ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും റെക്കോര്‍ഡ് ഭേദിക്കല്‍. റൂട്ട് ഒരു വര്‍ഷം 10 മുതല്‍ 14 വരെ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുകയും ഒരു വര്‍ഷം 800 മുതല്‍ 1000 വരെ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്താല്‍ മൂന്നോ നാലോ വര്‍ഷം കൊണ്ട് റൂട്ടിന് സച്ചിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ സാധിക്കും. റെക്കോര്‍ഡ് ഭേദിക്കുന്ന സമയത്ത് റൂട്ടിന് പ്രായം 37 വയസാകാം'- റിക്കി പോണ്ടിങ് പറഞ്ഞു.
'റണ്‍സിന് വേണ്ടിയുള്ള അതിയായ ആഗ്രഹം നിലനില്‍ക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തിന് അത് ചെയ്യാന്‍ എല്ലാ അവസരവുമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി മെച്ചപ്പെട്ട പ്രകടനമാണ് അദ്ദേഹം കാഴ്ചവെയ്ക്കുന്നത്. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ്, അദ്ദേഹം ഒരുപാട് 50കള്‍ അദ്ദേഹം സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. എന്നാല്‍ സെഞ്ച്വറി നേടാന്‍ പാടുപെടുകയായിരുന്നു, അടുത്തിടെ അദ്ദേഹം മറ്റൊരു വഴിക്കാണ് പോകുന്നത്'- പോണ്ടിങ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ