മാഡ്രിഡ്: കൗമാര സെൻസേഷനും സ്പെയിനിനെ യൂറോ കപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായി നിൽക്കുകയും ചെയ്ത ലമിൻ യമാലിന്റെ പിതാവ് മുനീർ നസ്റുയിയെ കുത്തിക്കൊല്ലാൻ ശ്രമം. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി.
സ്പാനിഷ് തീരദേശ നഗരമായ മട്ടാരോയിലെ കാർ പാർക്കിങ് സ്ഥലത്തു വച്ചാണ് ഈ മാസം 14നു മുനീറിനു കുത്തേറ്റത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ മുനീറിനു ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള മുനീർ അപകട നില തരണം ചെയ്തിട്ടുണ്ട്.
സംഭവ ദിവസം രാവിലെ വളർത്തു നായയുമായി നടക്കാനിറങ്ങിയ മുനീറും ചില പ്രദേശ വാസികളും തമ്മിൽ തർക്കമുണ്ടായതായി പറയുന്നു. പിന്നീട് പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിട്ടു. ഇതിന്റെ വൈരാഗ്യമാണ് പിന്നീട് കത്തി ആക്രമണത്തിൽ കലാശിച്ചത്. രാത്രി 9 മണിയോടെയാണ് ആക്രമണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുതിയ ലാ ലിഗ സീസൺ തുടങ്ങാനിരിക്കെ ലമിൻ യമാൽ ബാഴ്സലോണ ടീമിനൊപ്പമാണുള്ളത്. താരം ആശുപത്രിയിലെത്തി പിതാവിനെ സന്ദർശിച്ചു.
സംഭവം അറിഞ്ഞതിനു പിന്നാലെ പിതാവിനെ കാണുന്നതിൽ നിന്നു ബാഴ്സ അധികൃതർ യമാലിനെ തടഞ്ഞിരുന്നു. താരം എത്തുമ്പോൾ ആളുകൾ കൂടുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നു കണ്ടാണ് താരത്തെ വിലക്കിയത്. പരിശീലനത്തിന്റെ ഒരു സെഷൻ പൂർത്തിയാക്കിയ ശേഷമാണ് യമാൽ പിതാവിനെ സന്ദർശിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ