സിന്‍സിനാറ്റി: തോല്‍വി സഹിക്കാന്‍ കഴിയാതെ റാക്കറ്റ് തല്ലിപ്പൊട്ടിച്ച് അരിശം തീര്‍ത്ത് സ്പാനിഷ് ടെന്നീസ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കരാസ്. സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ 32ാം റൗണ്ട് പോരിലാണ് അല്‍ക്കരസിനു ദയനീയ പരാജയം പിണഞ്ഞത്. പിന്നാലെയാണ് താരം റാക്കറ്റ് തല്ലി പൊട്ടിച്ചത്.
ഫ്രാന്‍സിന്റെ ഗയേല്‍ മോണ്‍ഫില്‍സിനോടാണ് അല്‍ക്കരാസ് പരാജയപ്പെട്ടത്. രണ്ട് സെറ്റ് നീണ്ട പോരില്‍ മോണ്‍ഫില്‍സ് സമഗ്രാധിപത്യം സ്ഥാപിച്ചാണ് സ്പാനിഷ് യുവ താരത്തെ വീഴ്ത്തിയത്. സ്‌കോര്‍: 4-6, 7-6 (7-5), 6-4.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആദ്യ സെറ്റ് നേടിയ ശേഷമാണ് യുവ താരം തോല്‍വി വഴങ്ങിയത്. പാരിസ് ഒളിംപിക്‌സ് ഫൈനലില്‍ എത്തിയ അല്‍ക്കരാസ് മൊവാക് ജോക്കോവിചിനോട് പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് സിന്‍സിനാറ്റിയിലെ തോല്‍വി. ഈ വര്‍ഷം അല്‍ക്കരാസിന്റെ എട്ടാം പരാജയമാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ