ലണ്ടന്‍: പ്രതാപ കാലത്തേക്ക് മടങ്ങാനുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ യാത്രയ്ക്ക് സീസണില്‍ ജയത്തുടക്കം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ വിജയത്തോടെ തുടങ്ങി. ഫുള്‍ഹാമിനെതിരെ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് യുനൈറ്റഡ് ജയം പിടിച്ചത്.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടി ഡച്ച് താരം ജോഷ്വാ സിര്‍ക്‌സിയാണ് ടീമിനു ജയമൊരുക്കിയത്. പകരക്കാരനായി ഇറങ്ങിയ താരം 87ാം മിനിറ്റിലാണ് നിര്‍ണായക ഗോള്‍ വലയിലാക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആദ്യ പകുതിയും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആക്രമണങ്ങളെ ഫുള്‍ഹാം സമര്‍ഥമായി പ്രതിരോധിച്ചു. എന്നാല്‍ സൂപ്പര്‍ സബായി കളത്തിലെത്തിയ സിര്‍ക്‌സി 87ാം മിനിറ്റില്‍ ഗര്‍നാചോ നല്‍കിയ പാസിനെ മനോഹരമായി വലയിലാക്കി. ടീമിന് ജയമൊരുക്കുകയായിരുന്നു.
ഈ മാസം 24നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ രണ്ടാം പോരാട്ടം. ബ്രൈറ്റനാണ് എതിരാളികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ