മാഡ്രിഡ്: സ്പാനിഷ് ലാലിഗ സീസണിനു തുടക്കം. ആദ്യ നാല് മത്സരങ്ങളില്‍ മൂന്നും സമനിലയില്‍ അവസാനിച്ചുവെന്നതാണ് സീസണ്‍ തുടക്കത്തിന്റെ സവിശേഷത. സെല്‍റ്റ വിഗോ മാത്രമാണ് സീസണിലെ ആദ്യ മത്സരം ജയിച്ചു തുടങ്ങിയത്.
ലാസ് പല്‍മാസ്- സെവിയ്യ
സെവിയ്യക്കെതിരെ സ്വന്തം തട്ടകത്തില്‍ ലാസ് പല്‍മാസ് സമനില പിടിച്ചെടുത്തു. 25ാം മിനിറ്റില്‍ അലക്‌സ് സുവാരസിന്റെ സെല്‍ഫ് ഗോളാണ് സെവിയ്യക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ 42ാം മിനിറ്റില്‍ സെവിയ്യ താരം തങ്കുയ് നിയാന്‍സുവിന്‍റെ ഓണ്‍ ഗോള്‍ വലയിലായതോടെ ലാസ് പല്‍മാസിനു സമനില. രണ്ടാം പകുതിയില്‍ ജുവാന്‍ലു സാഞ്ചസ് സെവിയ്യയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ സാന്ദ്രോ റാമിറസിന്റെ ഗോള്‍ ലാസ് പല്‍മാസിനെ ഒപ്പമെത്തിച്ചു.
റയല്‍ ബെറ്റിസ്- ജിറോണ
റയല്‍ ബെറ്റിസിനെതിരെ ജിറോണ സമനിലയുമായി രക്ഷപ്പെട്ടു. ആറാം മിനിറ്റില്‍ മാര്‍ക്ക് ബര്‍ത്രയാണ് ബെറ്റിസിനു ലീഡ് സമ്മാനിച്ചത്. എന്നാല്‍ 72ാം മിനിറ്റില്‍ ഗബ്രിയേല്‍ മിഷോയ് ജിറോണയ്ക്ക് സമനിലയൊരുക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അത്‌ലറ്റിക്ക് ബില്‍ബാവോ- ഗെറ്റാഫെ
ഒയ്ഹാന്‍ സാന്‍സെറ്റ് ആദ്യ പകുതിയില്‍ നേടിയ ഗോളില്‍ ബില്‍ബാവോയാണ് ലീഡെടുത്തത്. എന്നാല്‍ 64ാം മിനിറ്റില്‍ ക്രിസ്റ്റന്റസ് ഉചെ ഗെറ്റാഫെയെ ഒപ്പമെത്തിച്ചു.
ഗോള്‍ വഴങ്ങി തിരിച്ചടിച്ച് സെല്‍റ്റ
17ാം മിനിറ്റില്‍ കികെ ഗാര്‍ഷിയയെ കുറിച്ച ഗോളില്‍ അലാവസ് മുന്നിലെത്തിയിരുന്നു. എന്നാല്‍ 66ാം മിനിറ്റില്‍ വിലിയോട്ട് സ്വെഡ്ബര്‍ഗ് സെല്‍റ്റയെ ഒപ്പമെത്തിച്ചു. 84ാം മിനിറ്റില്‍ ഇയാഗോ അസ്പാസാണ് വിഗോയ്ക്ക് ആദ്യ പോരില്‍ ജയം സമ്മാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ