കൊണ്ടും കൊടുത്തും ദക്ഷിണാഫ്രിക്കയും വിന്‍ഡീസും; രണ്ടാം ടെസ്റ്റ് അവേശകരം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായക ലീഡ്
South Africa Big Lead
അര്‍ധ സെഞ്ച്വറി നേടിയ എയ്ഡന്‍ മാര്‍ക്രംഎക്സ്
Published on
Updated on

പ്രൊവിഡന്‍സ്: വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരം. ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക വെറും 160 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ വിന്‍ഡീസിന്റെ ബാറ്റിങും കൂട്ടത്തകര്‍ച്ചയെ തന്നെ അഭിമുഖീകരിച്ചു. ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ പോരാട്ടം 144 റണ്‍സില്‍ അവസാനിച്ച് ദക്ഷിണാഫ്രിക്ക 16 റണ്‍സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് നിലവില്‍ 239 റണ്‍സ് ലീഡ്.

രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രതികരണമാണ് പ്രോട്ടീസ് നടത്തിയത്. 51 റണ്‍സെടുത്ത ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 39 റണ്‍സെടുത്ത സഹ ഓപ്പണര്‍ ടോണി ഡി സോര്‍സി എന്നിവര്‍ മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. പിന്നീടെത്തിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ് (24), ടെംബ ബവുമ (4), ഡേവിഡ് ബഡിങ്ഹാം (0) എന്നിവരാണ് പുറത്തായ മറ്റുള്ളുവര്‍. നിലവില്‍ അര്‍ധ സെഞ്ച്വറി (50)യുമായി കെയ്ല്‍ വെരെയ്ന്‍, വിയാന്‍ മള്‍ഡര്‍ (34) എന്നിവരാണ് ക്രീസില്‍.

വിന്‍ഡീസിനായി രണ്ടാം ഇന്നിങ്‌സില്‍ ജയ്ഡന്‍ സീല്‍സ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഗുഡാകേഷ് മോട്ടി 2 വിക്കറ്റുകളും സ്വന്തമാക്കി.

നേരത്തെ 7 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ് ഒന്നാം ദിനം കളി അവസാനിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ നായകന്‍ ജാസന്‍ ഹോള്‍ഡറും അവസാന സ്ഥാനക്കാരനായി ക്രീസിലെത്തിയ ഷമര്‍ ജോസഫുമാണ് വിന്‍ഡീസ് സ്‌കോര്‍ 144ല്‍ എത്തിച്ചത്. ഹോള്‍ഡര്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നു. ഷമര്‍ 25 റണ്‍സെടുത്തു. 26 റണ്‍സെടുത്ത കെസി കാര്‍ട്ടിയാണ് പിടിച്ചു നിന്ന മറ്റൊരു താരം. 11 റണ്‍സെടുത്ത ഗുഡാകേഷ് മോട്ടിയാണ് രണ്ടക്കം കടന്ന മറ്റൊരു വിന്‍ഡീസ് ബാറ്റര്‍.

മള്‍ഡര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നാന്ദ്രെ ബര്‍ഗര്‍ 3, കേശവ് മഹാരാജ് 2 വിക്കറ്റും സ്വന്തമാക്കി. കഗിസോ റബാഡയ്ക്ക് ഒരു വിക്കറ്റ്.

ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസിനായി ഡാന്‍ പിയറ്റ് 38 റണ്‍സുമായി ടോപ് സ്‌കോററായി. പത്താമനായി ക്രീസിലെത്തിയ താരവും അവസാനം ക്രീസിലെത്തിയ നാന്ദ്രെ ബര്‍ഗറും ചേര്‍ന്നാണ് 160 റണ്‍സിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചത്. ഒടുവില്‍ ബര്‍ഗറെ വീഴ്ത്തി ഗുഡാകേഷ് മോട്ടിയാണ് പ്രോട്ടീസ് ഇന്നിങ്സിനു തിരശ്ശീലയിട്ടത്. പിയറ്റ് പുറത്താകാതെ നിന്നു. 28 റണ്‍സെടുത്ത ഡേവിഡ് ബഡിങ്ഹാം, 26 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സ്, 21 റണ്‍സെടുത്ത കെയ്ല്‍ വരെയ്ന്‍ എന്നിവരാണ് പിടിച്ചു നിന്ന മറ്റ് താരങ്ങള്‍.

ഷമര്‍ ജോസഫ് 5 വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ജയ്ഡന്‍ സീല്‍സ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഹോള്‍ഡര്‍, മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

South Africa Big Lead
86 പന്തില്‍ സെഞ്ച്വറി! തകര്‍പ്പന്‍ തിരിച്ചു വരവുമായി ഇഷാന്‍ കിഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com