വെറും 72 റണ്‍സില്‍ ഓള്‍ ഔട്ട്, ഓസീസിനെ സ്പിന്നില്‍ കുരുക്കി 20കാരി പ്രിയ മിശ്ര!

ഓസ്‌ട്രേലിയ വനിത എ ടീമിനെതിരെ ഇന്ത്യ വനിത എ ടീമിനു ആശ്വാസ ജയം
leg-spinner Priya Mishra picks 5
പ്രിയ മിശ്രഎക്സ്
Published on
Updated on

സിഡ്‌നി: മലയാളി താരം മിന്നു മണിയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ എ ടീമിനു ഒടുവില്‍ ആശ്വാസ ജയം. ഓസ്‌ട്രേലിയ എ ടീമിനെതിരെ തുടരെ മൂന്ന് ടി20 മത്സരങ്ങളും പിന്നാലെ നടന്ന രണ്ട് ഏകദിന പോരാട്ടങ്ങളും പരാജയപ്പെട്ടു നിന്ന ഇന്ത്യ അവസാന ഏകദിനത്തില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി.

20കാരിയായ ലെഗ് സ്പിന്നര്‍ പ്രിയ മിശ്രയും മാസ്മരിക ബൗളിങാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 5 ഓവര്‍ 2 മെയ്ഡന്‍ 14 റണ്‍സ് 5 വിക്കറ്റുകള്‍- പ്രിയയുടെ ഈ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ 171 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് പിടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് കണ്ടെത്തി. മറുപടി പറയാനിറങ്ങിയ ഓസ്‌ട്രേലിയ 22.1 ഓവറില്‍ വെറും 72 റണ്‍സിനു എല്ലാവരും കൂടാരം കയറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

22 റണ്‍സെടുത്ത മാഡി ഡാര്‍ക്, 20 റണ്‍സെടുത്ത ടെസ് ഫ്ലിന്‍റോഫ്, 11 റണ്‍സെടുത്ത ചാര്‍ലി കനോട്ട് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

നേരത്തെ ഇന്ത്യക്കായി രാഘവി ബിസ്ട് (53), തേജല്‍ ഹസാബ്‌നിസ് (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ മിന്നു മണി (34)യും തിളങ്ങി. മറ്റൊരു മലയാളി താരം സജന സജീവനും (40) മികച്ച പ്രകടനം പുറത്തെടുത്തു.

leg-spinner Priya Mishra picks 5
'ഹസീന്‍ ദില്‍രുബ'യില്‍ ദിനേഷ് കാര്‍ത്തികിന്റെ പ്രകടനം ഗംഭീരം!- 'ശ്...ശ് അതു ഞാനല്ല!'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com