സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിന്റെ 150ാം വര്‍ഷമാണ് 2027. ഇതിന്റെ ഭാഗമായി ഒരു ടെസ്റ്റ് മത്സരം മാത്രമുള്ള പ്രത്യേക പോരാട്ടം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പോരില്‍ ഏറ്റുമുട്ടിയ ടീമുകള്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമായിരുന്നു. ഇതിന്റെ സ്മരണയ്ക്കായി ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടായിരിക്കും വേദി. ദിവസം സംബന്ധിച്ച് തീരുമാനം വന്നിട്ടില്ല.
1877ലാണ് ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അന്താരാഷ്ട്ര ടെസ്റ്റില്‍ നേര്‍ക്കുനേര്‍ വന്നത്. മാര്‍ച്ച് 15 മുതല്‍ 19 വരെയായിരുന്നു ആദ്യ പോരാട്ടം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കന്നി പോരില്‍ ഓസ്‌ട്രേലിയ 45 റണ്‍സിന് വിജയിക്കുകയും ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അവിടെ തുടങ്ങി ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ക്രിക്കറ്റ് പോരിന്റെ ചരിത്രവും. ആഷസിലെ വീറിനും വാശിക്കും പിന്നിലെ ചാര ചരിതം ഇരു ടീമുകളുടെയും ക്രിക്കറ്റ് വൈരത്തിന് ഇന്നും മൂപ്പേറ്റുന്നു.
1977ല്‍ ടെസ്റ്റ് ക്രിക്കറ്റ് 100ാം വാര്‍ഷികം ആഘോഷിച്ച ഘട്ടത്തിലും ഓസ്‌ട്രേലിയ മെല്‍ബണില്‍ ഇത്തരത്തിലൊരു ഏക ടെസ്റ്റ് പോരാട്ടം സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 12 മുതല്‍ 17 വരെയായിരുന്നു മത്സരം. ക്രെയ്ഗ് ചാപ്പല്‍ ഓസീസ് ക്യാപ്റ്റനും ടോണി ക്രെയ്ഗ് ഇംഗ്ലണ്ട് നായകനായും നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തിലും ഓസ്‌ട്രേലിയ 45 റണ്‍സിന്റെ ജയം ആവര്‍ത്തിച്ചു എന്നതും യാദൃശ്ചികതയായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ