ചെന്നൈ: കരിയറിന്റെ സായാഹ്നത്തില്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി അമ്പരപ്പിച്ച താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്. വിരമിച്ച ശേഷം തീരുമാനം മാറ്റി വീണ്ടും കളിക്കുന്നു. ഡികെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഒരു ആരാധകന്‍ തെറ്റായി പറഞ്ഞ കാര്യത്തിനു രസകരമായി മറുപടി നല്‍കിയാണ് കാര്‍ത്തിക് വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.
'ഫിര്‍ ആയി ഹസീന്‍ ദില്‍രുബ' എന്ന ചിത്രത്തില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനം മികച്ചതായിരുന്നു എന്നാണ് ആരാധകന്‍ കുറിച്ചത്. ഇതിന് ദിനേഷ് കാര്‍ത്തിക് ഇങ്ങനെ മറുപടി നല്‍കി.
'ഓഹ്, വൗ... താങ്ക്‌സ്'- എന്ന കുറിപ്പിനൊപ്പം ചിരിച്ച് കണ്ണില്‍ നിന്നു വെള്ളം വരുന്ന ഇമോജിയും ചേര്‍ത്താണ് ഡികെയുടെ കിടിലന്‍ മറുപടി. ചിത്രത്തിലെ നായകനായ വിക്രാന്ത് മാസിയെ കണ്ടാണ് ആരാധകന്‍ കാര്‍ത്തികാണെന്നു തെറ്റിദ്ധരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതിനടിയില്‍ ചില ആരാധകരുടെ കമന്റുകളും രസകരമായിരുന്നു. 'അതേയതെ ദേശീയ അവാര്‍ഡ് കിട്ടുന്ന പ്രകടനമായിരുന്നു ഡികെ ചിത്രത്തില്‍ കാഴ്ച വച്ചത്'- ഒരാള്‍ പോസ്റ്റ് ചെയ്തു. 2018ല്‍ മിര്‍സാപുര്‍ എന്ന വെബ് സീരീസില്‍ വിക്രാന്ത് മാസിയെ കണ്ടപ്പോള്‍ താനും അന്ന് ഇത് ദിനേഷ് കാര്‍ത്തികാണെന്നു കരുതിയെന്നു മറ്റൊരാളും കമന്റിട്ടു.
കമന്ററി ബോക്‌സിലും ഡികെ കഴിവ് തെളിയിച്ചിട്ടുണ്ട്. സമീപ കാലത്താണ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. എന്നാല്‍ പിന്നീട് സൗത്ത് ആഫ്രിക്ക ടി20യിലേക്ക് കളിക്കാനും താരം പോയി. പാള്‍സ് റോയല്‍സിനായാണ് എസ്എ20യില്‍ താരം കളിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ