ന്യൂഡല്‍ഹി: സ്റ്റാര്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് പന്തെറിയുന്നതു കണ്ടിട്ടുണ്ടോ. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം അതിനു സാക്ഷിയായി. ഡല്‍ഹി പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സും പുരാനി ദില്ലി- 6ഉം തമ്മിലുള്ള പോരാട്ടത്തിലാണ് പന്ത് പന്തെറിഞ്ഞത്. പ്രഥമ ലീഗ് സീസണിലെ ഉദ്ഘാടന മത്സരത്തിലാണ് ഈ അപൂര്‍വ കാഴ്ച.
പുരാനി ദില്ലിയുടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും പന്താണ്. മത്സരത്തിലെ അവസാന ഓവറാണ് പന്ത് എറിയാന്‍ വന്നത്. ആദ്യ പന്തില്‍ തന്നെ വിജയിക്കാന്‍ വേണ്ട ഒരു റണ്‍സ് സൗത്ത് ഡല്‍ഹി കണ്ടെത്തുകയും ചെയ്തു. ഒരു പന്ത് മാത്രമാണ് ക്യാപ്റ്റന്‍ എറിഞ്ഞത്.
നേരത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പന്ത് രണ്ട് ഓവര്‍ എറിഞ്ഞിട്ടുണ്ട്. ഇതാണ് പ്രൊഫഷണല്‍ കരിയറില്‍ പന്ത് ഇതിനു മുന്‍പ് ആകെ ബൗള്‍ ചെയ്ത മറ്റൊരു അവസരം. ഒരു വിക്കറ്റുമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും പന്ത് ഇതുവരെ പന്തെറിഞ്ഞിട്ടില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മത്സരത്തില്‍ സൗത്ത് ഡല്‍ഹി 3 വിക്കറ്റിനു ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പുരാന ദില്ലി നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. സൗത്ത് ഡല്‍ഹി 19.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
ബാറ്റ് ചെയ്തപ്പോള്‍ പന്ത് 32 പന്തില്‍ 35 റണ്‍സ് കണ്ടെത്തി. നാല് ഫോറും ഒരു സിക്‌സും പന്ത് പറത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ