ഗോള്‍, അസിസ്റ്റുകളുടെ എണ്ണത്തില്‍ 300 തൊട്ട് ലിവര്‍പൂള്‍ മുന്നേറ്റ താരം മുഹമ്മദ് സല. ഒപ്പം പ്രീമിയര്‍ ലീഗ് റെക്കോര്‍ഡുകള്‍ തിരുത്തിയതിന്റെ ഇരട്ടി മധുരവും.
പ്രീമിയര്‍ ലീഗിന്റെ ആദ്യ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇനി സല മുന്നില്‍. ഗോള്‍ നേട്ടത്തിലും അസിസ്റ്റിലും പുതിയ പ്രീമിയര്‍ ലീഗ് റെക്കോര്‍ഡുകള്‍.
8 ഗോളുകളുമായി സല റെക്കോര്‍ഡ് പട്ടികയില്‍ ഇംഗ്ലീഷ് ഇതിഹാസങ്ങളായ ഫ്രാങ്ക് ലംപാര്‍ഡ്, വെയ്ന്‍ റൂണി, അലന്‍ ഷിയറര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു. പുതിയ സീസണിലും ഗോള്‍ നേട്ടം ആവര്‍ത്തിച്ചാണ് താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
പ്രീമിയര്‍ ലീഗിന്റെ ആദ്യ ആഴ്ചയിലെ പോരില്‍ ഏറ്റവും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ച താരവും ഇനി സല തന്നെ. ഇസ്‌വിച് ടൗണിനെതിരെ താരം ആദ്യ ഗോളിനു വഴിയൊരുക്കിയാണ് നേട്ടത്തിലെത്തിയത്. 14ാം അസിസ്റ്റായിരുന്നു ആദ്യ ആഴ്ചയിലെ പോരില്‍ സല ഇന്നലെ ജോട്ടയ്ക്ക് ഗോളിലേക്കു നല്‍കിയത്.
ഇപ്‌സ്‌വിച് ടൗണിനെതിരായ പോരാട്ടത്തില്‍ ആദ്യ ഗോളിനു വഴിയൊരുക്കിയ സല, രണ്ടാം ഗോള്‍ സ്വന്തം പേരിലാക്കിയാണ് 300 (ഗോള്‍, ഗോള്‍ അസിറ്റുകള്‍) എന്ന അനുപമ നാഴികക്കല്ല് പിന്നിട്ടത്. ലിവര്‍പൂളിന്റെ കളി മുഴുവന്‍ സലയുടെ കാലിലായിരുന്നു!
കഴിഞ്ഞ ഏഴ് വര്‍ഷമായി ലിവര്‍പൂള്‍ സുവര്‍ണ സംഘത്തിന്റെ അമരത്ത് സലയുണ്ട്. പുതിയ സീസണിലെ ആദ്യ പോര് തന്നെ താരത്തിന്റെ മികവ് ഒരിക്കല്‍ കൂടി അടയാളപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ