ചണ്ഡിഗഡ്: പാരീസ് ഒളിംപിക്‌സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ സംസ്ഥാനത്തെ എട്ട് താരങ്ങള്‍ക്ക് ഒരു കോടി രൂപ വിതം സമ്മാനിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനനേട്ടമായ ഈ മണ്ണിന്റെ മക്കളെ ആദരിക്കുന്നത് ചരിത്രനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ എല്ലാ മത്സരങ്ങളും താന്‍ കണ്ടിരുന്നുവെന്നും കളിക്കാരുടെ പ്രകടനം മികവുറ്റതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പതിനൊന്ന് താരങ്ങള്‍ക്ക് പതിനഞ്ച് ലക്ഷം രൂപവീതവും പാരിതോഷികമായി നല്‍കി.
52 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. അത് കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌പെയിനിനും ഇംഗ്ലണ്ടിനുമെതിരായ മത്സരവും മികച്ചതായിരുന്നു. ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിങിന്റെ പ്രകടനവും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. സിങ്ങിന്റെ നേതൃപാടവമാണ് ഇന്ത്യന്‍ ടീമിനെ വെങ്കലമെഡല്‍ നേട്ടത്തില്‍ എത്തിച്ചത്. പത്തുഗോളുകളാണ് പാരീസില്‍ ഹര്‍മന്‍ പ്രീത് നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ ഹോക്കി പുനരുജ്ജീവനത്തിന്റെ പാതയിലാണ്. നവംബറില്‍ നാല് ലോകോത്തര ടീമുകളെ അണിനിരത്തി ഒരു ടൂര്‍ണമെന്റ് നടത്താന്‍ സംസ്ഥാനം ആഗ്രഹിക്കുന്നു. മെഡല്‍ ജേതാക്കള്‍ ജോലിയും പണവും നല്‍കുന്നതിന് പുറമെ നിലവില്‍ ജോലിയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികരംഗത്തെ പ്രോത്സാഹാനത്തിന് മുഖ്യമന്ത്രിയോട് താരം മന്‍ദീപ് സിങ് നന്ദി അറിയിച്ചു. അടുത്ത തവണ ഒളിംപിക്‌സില്‍ ഇന്ത്യ നേടുന്ന മെഡലിന്റെ നിറം മാറുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ