റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസറില്‍ മറ്റൊരു കിരീട നഷ്ടം കൂടി. സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ അല്‍ നസര്‍ അല്‍ ഹിലാലിനോട് 1-4ന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. മത്സരത്തില്‍ നിരാശനായ താരം മൈതാനത്തു വച്ച് സഹ താരങ്ങളെ അശ്ലീല ആംഗ്യം കാണിച്ചത് വന്‍ വിവാദമായി. ഇതിന്റെ വീഡിയോ വലിയ തോതിലാണ് പ്രചരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ടീമിനായി റൊണാള്‍ഡോ വല ചലിപ്പിച്ചിരുന്നു. ഈ ഗോളിനു മുന്നില്‍ നിന്ന അല്‍ നസറിനെ രണ്ടാം പകുതിയില്‍ 17 മിനിറ്റിനിടെ 4 ഗോളുകള്‍ തിരിച്ചടിച്ചാണ് അല്‍ ഹിലാല്‍ തകര്‍ത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാലാം ഗോളും വലയില്‍ കയറിയതു കണ്ടതിനു പിന്നാലെയാണ് താരം നിരാശ മറച്ചു വയ്ക്കാതെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചത്. താരത്തിന്റെ ഈ മോശം സമീപനത്തിനു കാണികള്‍ കൂക്കി വിളിയോടെ പ്രതികരിക്കുന്നതു വീഡിയോയില്‍ കേള്‍ക്കാം. ടീം അംഗങ്ങളോടു ഉറക്കത്തിലാണോയെന്നും പിന്നാലെ മറ്റു ചില അശ്ലീല ആംഗ്യങ്ങളുമാണ് താരം കാണിക്കുന്നത്.
അല്‍ ഹിലാലിനായി മിത്രോവിച് ഇരട്ട ഗോളുകള്‍ നേടി. മിലിങ്കോവിചാണ് 55ാം മിനിറ്റില്‍ അല്‍ ഹിലാലിനായി സമനില നേടിയത്. പിന്നാലെ 63, 69 മിനിറ്റുകളിലാണ് മിത്രോവിച് ഇരട്ട ഗോളുകള്‍ നേടിയത്. 72ാം മിനിറ്റില്‍ മാല്‍ക്കം നാലാം ഗോളും വലയിലാക്കി കിരീട ജയം പൂര്‍ത്തിയാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ