പ്രൊവിഡന്‍സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. 263 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന്റെ പോരാട്ടം 222 റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 40 റണ്‍സ് ജയം.
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 160 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 246 റണ്‍സുമാണ് കണ്ടെത്തിയത്. വിന്‍ഡീസ് 144 റണ്‍സും 222 റണ്‍സുമാണ് രണ്ടിന്നിങ്‌സിലുമായി എടുത്തത്.
മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവരുടെ ബൗളിങാണ് വിന്‍ഡീസിനെ വെട്ടിലാക്കിയത്. വിയാന്‍ മള്‍ഡര്‍, ഡാന്‍ പിയറ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിന്‍ഡീസ് നിരയില്‍ 45 റണ്‍സെടുത്ത ഗുഡാകേഷ് മോട്ടി, 29 റണ്‍സെടുത്ത കെവം ഹോഡ്ജ്, 27 റണ്‍സെടുത്ത ജോഷ്വ ഡാ സില്‍വ, 25 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ജോമല്‍ വാറിക്കന്‍ എന്നിവരാണ് പിടിച്ചു നിന്നത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റും 25 റണ്‍സാണ് കണ്ടെത്തിയത്.
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ 59 റണ്‍സെടുത്ത കെയ്ല്‍ വെരെയ്ന്‍, 51 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പ്രോട്ടീസിനു നിര്‍ണായക ലീഡ് സമ്മാനിച്ചത്. വിയാന്‍ മള്‍ഡര്‍ കളിയിലെ താരമായി. പരമ്പരയില്‍ ആകെ 13 വിക്കറ്റുകള്‍ സ്വന്തമാക്കിയ കേശവ് മഹാരാജ് മാന്‍ ഓഫ് ദി സീരീസായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ