ഇസ്‌ലാമബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പാക് ക്രിക്കറ്റ് ടീം അംഗങ്ങള്‍. നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ടീമിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. സഹതാരം ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ നെറ്റ്‌സില്‍ നേരിടാന്‍ സാധിക്കാത്തതിന്റെ ദേഷ്യം വിക്കറ്റിനോട് തീര്‍ക്കുന്ന ബാബര്‍ അസമിന്റെ വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. ബാബറിന്റെ ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
നെറ്റ്‌സില്‍ പരിശീലനത്തിനിടെ പാക് പേസര്‍മാരെ നേരിടാനിറങ്ങിയ ബാബര്‍ അസമിനു പല തവണ അടിപതറി. ഷഹീന്‍ അഫ്രീദിയാണ് നെറ്റ്‌സില്‍ ബാബറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. ഇതോടെ രോഷത്തിലായ ബാബര്‍ അസം വിക്കറ്റുകളിലൊന്ന് കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബൗളറുടെ ഗുഡ് ലെങ്ത് പന്ത് ബാബറിന് തൊടാനായില്ല. ഇതോടെ ബാബറിന് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഷാന്‍ മസൂദാണ് ബംഗ്ലദേശിനെതിരായ ടെസ്റ്റുകളില്‍ പാക്കിസ്ഥാനെ നയിക്കുന്നത്. ഷഹീന്‍ അഫ്രീദിയുമായി ടീം ക്യാംപില്‍ ബാബറിന് അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ