ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. കീപ്പിങ്ങിലായാലും ബാറ്റിങ്ങിലായാലും താരം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് ടെസ്റ്റുകളിലും രണ്ട് ടി 20 ഐകളിലും ഇന്ത്യക്കായി താരം കളിച്ചിട്ടുണ്ട്.
ഇപ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മയുടെ യുവതാരങ്ങളോടുള്ള പെരുമാറ്റത്തെ പുകഴ്ത്തുകയാണ് ജുറേല്‍. ജൂനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചെന്നും ഓരോ നിമിഷവും ആസ്വദിച്ചെന്നും രോഹിത് ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം പറഞ്ഞതായി ജുറേല്‍ പറഞ്ഞു. രോഹിത് ശാന്ത സ്വഭാവക്കാരനാണെന്നും യുവതാരങ്ങളോട് നല്ല പെരുമാറ്റമാണെന്നും ജുറേല്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
''സത്യം പറഞ്ഞാല്‍, അദ്ദേഹം വളരെ ശാന്തനാണ്. അദ്ദേഹവുമായി സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം സീനിയര്‍ ക്രിക്കറ്റ് താരമാണെന്നും ഞാന്‍ ജൂനിയറാണെന്നും തോന്നിയിട്ടില്ല. എപ്പോഴും വളരെ സാധാരണമായ രീതിയിലാണ് സംസാരിക്കുന്നത്,''
''അദ്ദേഹം എപ്പോഴും പറയുമായിരുന്നു, നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍, മടി കൂടാതെ പറയാം, ടെസ്റ്റ് ടീമില്‍ എന്റെ പേര് വന്നപ്പോള്‍ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. നല്ല സംഭാഷണമായിരുന്നു അതെന്നും'' ജുറേല്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ