ലണ്ടന്‍: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് പുറത്തായ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനു പകരം ബാറ്റര്‍ ഒലി പോപ്പാണ് ടീമിനെ നയിക്കുന്നത്. ഹാരി ബ്രൂകാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
ഡാന്‍ ലോറന്‍സ്, മാത്യു പോട്ട് എന്നിവര്‍ ഇടവേളയ്ക്ക് ശേഷം ഇലവനില്‍ തിരിച്ചെത്തി. പരമ്പരയിലുടനീളം ഹാരി ബ്രൂകാണ് വൈസ് ക്യാപ്റ്റന്‍. രണ്ടാം ടെസ്റ്റിനു മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുത്ത് ബെന്‍ സ്റ്റോക്‌സ് ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കേറ്റ് സാക് ക്രൗളിയും ടീമില്‍ നിന്നു പുറത്തായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശ്രീലങ്കക്കെതിരെ ഹോം ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍. ഒന്നാം ടെസ്റ്റ് ഈ മാസം 21 മുതല്‍ 25 വരെയാണ്. രണ്ടാം ടെസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 2 വരെയും മൂന്നാം ടെസ്റ്റ് സെപ്റ്റംബര്‍ 6 മുതല്‍ 10 വരെയും നടക്കും.
ഇംഗ്ലണ്ട് ഇലവന്‍: ഒലി പോപ്പ് (ക്യാപ്റ്റന്‍), ഡാന്‍ ലോറന്‍സ്, ബെന്‍ ഡുക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്, ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സന്‍, മാത്യു പോട്‌സ്, മാര്‍ക് വുഡ്, ഷൊയ്ബ് ബഷീര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ