ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സീസണിലെ ആദ്യ പോരാട്ടത്തില്‍ തന്നെ ചെല്‍സിക്ക് സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ തോല്‍വി.
മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയെ സിറ്റി വീഴ്ത്തിയത്.
എര്‍ലിങ് ഹാളണ്ട് ആദ്യ പകുതിയിലും കോവാസിച് രണ്ടാം പകുതിയിലും സിറ്റിക്കായി ഗോളുകള്‍ നേടി. ഹാളണ്ടിന്റെ ഗോള്‍ 18ാം മിനിറ്റിലാണ് വലയിലായത്. കോവാസിച് 84ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി.
പൊചെറ്റിനോയുടെ പകരക്കാരനായി ഇത്തവണ ചെല്‍സി പരിശീലകനായി ടീമിലെത്തിച്ച എന്‍സോ മരേസ്‌ക്കയ്ക്ക് തോല്‍വി ഭാരത്തില്‍ സീസണ്‍ ആരംഭിക്കേണ്ടി വന്നു.
ലെയ്‌സ്റ്റര്‍ സിറ്റിയെ ചാംപ്യന്‍ഷിപ്പില്‍ നിന്നു വീണ്ടും പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനം കയറ്റി മികച്ച റെക്കോര്‍ഡുമായാണ് ഇറ്റാലിയന്‍ പരിശീലകന്‍ മരെസ്‌ക്ക ചെല്‍സിയെ രക്ഷിക്കാന്‍ എത്തിയത്. എന്നാല്‍ പോസിറ്റീവായി ഒന്നും ആദ്യ പോരില്‍ ഇല്ല.
തോമസ് ടുക്കലിനു ശേഷം ചെല്‍സി രണ്ട് വര്‍ഷത്തിനിടെ എത്തിക്കുന്ന അഞ്ചാമത്തെ പരിശീലകനാണ് മരെസ്‌ക്ക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ