ലണ്ടന്‍: 98ാം പന്തില്‍ പടുകൂറ്റന്‍ സിക്‌സടിച്ച് ഇന്ത്യന്‍ താരം ദീപ്തി ശര്‍മ. വെല്‍ഷ് ഫയറിനെ വീഴ്ത്തി ദി ഹണ്ട്രഡ് വനിതാ കിരീടം ലണ്ടന്‍ സ്പിരിറ്റിന്.
ആദ്യം ബാറ്റ് ചെയ്ത വെല്‍ഷ് 100 പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് കണ്ടത്തിയത്. ലണ്ടന്‍ സ്പിരിറ്റ് 98 പന്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്താണ് വിജയിച്ചത്.
അവസാന അഞ്ച് പന്തില്‍ ആറ് റണ്‍സായിരുന്നു ലണ്ടന്‍ ടീമിന് കിരീട ജയത്തിലേക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിലും രണ്ടാം പന്തിലും സിംഗിള്‍. ജയത്തിലേക്ക് മൂന്ന് പന്തില്‍ 4 റണ്‍സ്. തൊട്ടടുത്ത പന്തിലാണ് ദീപ്തി കൂറ്റന്‍ സിക്‌സ് പായിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
താരത്തിന്റെ സിക്‌സ് പോകുന്നത് സ്പിരിറ്റ് ടീമിന്റെ ഡഗൗട്ടില്‍ സഹ താരങ്ങള്‍ അമ്പരപ്പോടെ നോക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ആ സിക്‌സില്‍ വെല്‍ഷിന്റെ സ്വപ്‌നങ്ങളു തകര്‍ന്നു.
ദീപ്തി 16 പന്തില്‍ 16 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജോര്‍ജിയ റെഡ്മിന്‍ (34), ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ് (24), ഡാനിലെ ഗിബ്‌സന്‍ (22) എന്നിവരാണ് ലണ്ടന്‍ സ്പിരിറ്റിനായി മികവില്‍ ബാറ്റ് വീശിയ മറ്റു താരങ്ങള്‍.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെല്‍ഷിനായി ജെസ് ജോണ്‍സന്‍ (54) അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ടാമി ബ്യുമോണ്ട് (21), ഹെയ്‌ലി മാത്യുസ് (22) എന്നിവരും തിളങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ