ബ്യൂണസ് അയേഴ്‌സ്: ചിലി, കൊളംബിയ എന്നിവക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസി പുറത്ത്. യോഗ്യത മത്സരങ്ങള്‍ക്കുള്ള 28 അംഗ ടിമിനെ പ്രഖ്യാപിച്ചു. കോപ്പാ ഫൈനല്‍ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ താരം പൂര്‍ണമായും സുഖം പ്രാപിപിക്കാത്തതിനെ തുടര്‍ന്നാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്..
ഗോള്‍ കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, പൗലോ ഡിബാലയും ടീമില്‍ ഇടംപിടിച്ചില്ല. ബ്യൂണസ് അയേഴ്‌സില്‍സെപ്റ്റംബര്‍ അഞ്ചിനാണ് അര്‍ജന്റീന - ചിലി മത്സരം. കൊളംബിയ്‌ക്കെതിരായ മത്സരം സെപ്റ്റംബര്‍ പതിനൊന്നിനാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ലോകകപ്പ് യോഗ്യത ഗ്രൂപ്പില്‍ അര്‍ജന്റീനയാണ് ഒന്നാമത്. ആറ് മത്സരങ്ങളില്‍ നിന്ന് പതിനഞ്ച് പോയിന്റുകളാണ് ഉള്ളത്. മാര്‍ട്ടിനെസിനെ കൂടാതെ മൂന്ന് ഗോള്‍കീപ്പര്‍മാരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. മുന്നേറ്റനിരയില്‍ ഗാര്‍നാച്ചോ, സിമിയോണി, അല്‍വാരസ്, മാര്‍ട്ടിനെസ്, കാസ്റ്റലനോസ്, മത്തിയാസ് സോള്‍ എന്നിവരാണ് ഇടം പിടിച്ചവര്‍. 28 അംഗ ടീമീനെയാണ് പ്രഖ്യാപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ