മുംബൈ: നിലവിലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നേരത്തെ ഐപിഎൽ ടീം ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ മെന്‍ററായിരുന്നു. ഗംഭീറിന്‍റെ പകരക്കാരനായി ലഖ്നൗ ടീം മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നു. ഗംഭീർ ടീം വിട്ട ശേഷം മെന്‍ററില്ലാതെയാണ് ഇത്തവണ ലഖ്നൗ ഐപിഎൽ കളിച്ചത്.
സഹീർ ഖാൻ 2022 മുതൽ മുംബൈ ഇന്ത്യൻസിന്‍റെ ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഗ്ലോബൽ ഹെഡാണ്. ഗംഭീറാകട്ടെ ഇത്തവണത്തെ ഐപിഎല്ലിൽ പഴയ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്‍റര്‍ സ്ഥാനമേറ്റ് അവരെ വീണ്ടുമൊരു കിരീടത്തിലേക്ക് നയിച്ചിരുന്നു. പിന്നാലെയാണ് മുൻ കെകെആർ നായകൻ ഇന്ത്യൻ കോച്ചായത്.
ലഖ്നൗ ടീമിന്‍റെ ബൗളിങ് പരിശീലകനായിരുന്ന മോൺ മോർക്കലാണ് നിലവിൽ ഇന്ത്യൻ ടീം ബൗളിങ് കോച്ച്. ഈ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിച്ചത് സഹീർ ഖാനെയാണ്. എന്നാൽ ഗംഭീറിന്‍റെ നിർബന്ധത്തിലാണ് മോർക്കൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതോടെയാണ് ലഖ്നൗ സഹീറിനെ സമീപിച്ചത്. നിലവിൽ സഹീറും ലഖ്നൗ ടീമും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്.
മെന്‍റര്‍ റോളിനൊപ്പം സഹീർ ഖാന് ബൗളർമാരെ സഹായിക്കാൻ സാധിക്കുമെന്നതും ടീം അധിക നേട്ടമായി കാണുന്നു. ജസ്റ്റിൻ ലാംഗറാണ് നിലവിൽ ലഖ്നൗ പരിശീലകൻ. ആദം വോഗ്സ്, ലാൻസ് ക്ലൂസ്ന്ർ, ജോണ്ടി റോഡ്സ്, ശ്രീധർ ശ്രീരാം, പ്രവീൺ താംബെ എന്നിവരും ലഖ്നൗ ടീം പരിശീലക സംഘത്തിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ