ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ സീസണിലെ ആദ്യ മത്സരത്തില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം.
Thiago Motta Perfect Startമുന്‍ ചാമ്പ്യന്‍മാരായ യുവന്റസ് ഈ സീസണിലെ സ്ഥാനക്കയറ്റം കിട്ടി എത്തിയ കോമോയെ ആദ്യ പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ വീഴ്ത്തി.
മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസിന്റെ ജയം.
സാമുവല്‍ എംബാഗുല (23), തിമോത്തി വി (45), ആന്ദ്രെ കാമ്പിയസോ (90) എന്നിവരാണ് വല ചലിപ്പിച്ചത്.
യുവന്റസ് പരിശീലകനായുള്ള തിയാഗോ മോട്ടയുടെ അരങ്ങേറ്റം ഗംഭീരം. ഈ സീസണില്‍ ബോലോഗ്നയുടെ പരിശീലക സ്ഥാനത്തു നിന്നാണ് മാസിമിലിയാനോ അല്ലെഗ്രിയുടെ പകരക്കാരനായാണ് മോട്ട എത്തിയത്.
സീരി എയില്‍ എല്ലാ ആദ്യ പോരാട്ടം എല്ലാ ടീമുകളും കളിച്ചപ്പോള്‍ അറ്റ്‌ലാന്‍ഡ ഒന്നാം സ്ഥാനത്തും യുവന്റസ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക