ജയ്ഷാ ഐസിസിയുടെ പുതിയ മേധാവിയാകും: റിപ്പോര്‍ട്ട്

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസിയുടെ പുതിയ ചെയര്‍മാനാകുമെന്ന് റിപ്പോര്‍ട്ട്
Jay Shah To Be Named ICC Chairman
ജയ് ഷാഫയൽ
Published on
Updated on

ന്യൂഡല്‍ഹി: ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസിയുടെ പുതിയ ചെയര്‍മാനാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഗ്രെഗ് ബാര്‍ക്ലേയെ മാറ്റി തല്‍സ്ഥാനത്ത് ജയ്ഷായെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സിനിടെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചെയര്‍മാന്‍ മൈക്ക് ബെയര്‍ഡ് ഉള്‍പ്പെടെയുള്ള ഐസിസി ഡയറക്ടര്‍മാരോട് മൂന്നാം തവണയും ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ബാര്‍ക്ലേ പറഞ്ഞു. കാലാവധി അവസാനിക്കുന്ന നവംബറില്‍ ഐസിസി ചെയര്‍മാന്‍ ആകാനുള്ള ആഗ്രഹം ജയ് ഷാ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വീണ്ടും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടത് എന്നും ബാര്‍ ക്ലേ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ ഷായ്ക്കുണ്ട്. അതിനാല്‍ ഐസിസിയുടെ ചെയര്‍മാന്‍ ആകാനുള്ള പിന്തുണയുടെ കാര്യത്തില്‍ ജയ് ഷായ്ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 200 വരെ), ശരദ് പവാര്‍ (2010-2012) എന്നിവര്‍ മാത്രമാണ് മുമ്പ് ഐസിസിയുടെ മേധാവി സ്ഥാനം വഹിച്ചിട്ടുള്ള രണ്ട് ഇന്ത്യക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയായ ജയ് ഷാ. നവംബറില്‍ ബാര്‍ക്ലേ സ്ഥാനം ഒഴിയുമ്പോള്‍ പകരക്കാരനായി ജയ് ഷാ വരുന്നതോടെ ഈ സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി മാറും. ഐസിസി നിയമങ്ങള്‍ അനുസരിച്ച്, ചെയര്‍മാന്റെ തെരഞ്ഞെടുപ്പില്‍ 16 വോട്ടുകളാണ് ഉള്ളത്. വിജയിക്ക് കേവലഭൂരിപക്ഷത്തിന് 9 വോട്ടുകള്‍ വേണം.

Jay Shah To Be Named ICC Chairman
'ഇന്ത്യയ്‌ക്കെതിരായ അഞ്ച് ടെസ്റ്റ് പരമ്പര ഞങ്ങള്‍ തൂത്തുവാരും, ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ആഷസിന് തുല്യം'; മിച്ചല്‍ സ്റ്റാര്‍ക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com