ലണ്ടന്‍: വിഖ്യാത ക്രിക്കറ്റ് മൈതാനമായ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ചരിത്രത്തിലാദ്യമായി വനിതാ ടെസ്റ്റ് പോരിനു വേദിയാകാന്‍ ഒരുങ്ങുന്നു. 2026ല്‍ ഇന്ത്യന്‍ വനിതാ ടീമും ഇംഗ്ലണ്ട് വനിതാ ടീമും തമ്മിലാണ് ലോര്‍ഡ്‌സിനെ ആദ്യ വനിതാ ടെസ്റ്റ് പോരാട്ടം.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായാണ് ഒരേയൊരു ടെസ്റ്റ് പോരാട്ടം. അടുത്ത വര്‍ഷം അരങ്ങേറുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ പരിമിത ഓവര്‍ പോരാട്ടത്തിന്റെ ഷെഡ്യൂളും പുറത്തു വിട്ടിട്ടുണ്ട്. അഞ്ച് ടി20 പോരാട്ടങ്ങളും മൂന്ന് ഏകദിനങ്ങളുമടങ്ങിയ പരമ്പരകളാണ് ഇന്ത്യ അടുത്ത വര്‍ഷം കളിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അടുത്ത വര്‍ഷം ഇന്ത്യന്‍ പുരുഷ ടീം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഇന്ത്യന്‍ വനിതാ ടീമും പരിമിത ഓവര്‍ പോരിനായി ഇംഗ്ലണ്ടിലേക്ക് പറക്കും. ഇരു പോരാട്ടങ്ങളും ഒരേ സമയത്തു തന്നെയാണ് ഇംഗ്ലണ്ടില്‍ അരങ്ങേറുക.
ഒന്നാം ടി20- ജൂണ്‍ 28, ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം.
രണ്ടാം ടി20- ജൂലൈ 1, സിയറ്റ് യുനീക്ക് സ്റ്റേഡിയം, ബ്രിസ്റ്റോള്‍.
മൂന്നാം ടി20- ജൂലൈ 4, ദി കിയ ഓവല്‍, ലണ്ടന്‍.
നാലാം ടി20- ജൂലൈ 9, എമിറെറ്റ്‌സ് ഓള്‍ഡ് ട്രഫോര്‍ഡ്, മാഞ്ചസ്റ്റര്‍.
അഞ്ചാം ടി20- ജൂലൈ 12, എഡ്ജ്ബാസ്റ്റന്‍, ബിര്‍മിങ്ഹാം.
ഒന്നാം ഏകദിനം- ജൂലൈ 16, യൂടിലിറ്റ ബൗള്‍, സതാംപ്ടന്‍.
രണ്ടാം ഏകദിനം- ജൂലൈ 19, ലോര്‍ഡ്‌സ്, ലണ്ടന്‍.
മൂന്നാം ഏകദിനം- ജൂലൈ 22, സിയറ്റ് യുനീക്ക് റിവര്‍സൈഡ്, ചെസ്റ്റ് ലെ സ്ട്രീറ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ