സിഡ്‌നി: ഓസ്‌ട്രേലിയന്‍ വനിതാ എ ടീമിനെതിരായ ഓരേയൊരു ടെസ്റ്റില്‍ ഇന്ത്യന്‍ വനിതാ എ ടീമിനു മുന്‍തൂക്കം. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 212 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ടീമിനു സാധിച്ചു. മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 112 റണ്‍സ് കൂടി.
40 റണ്‍സുമായി ഓപ്പണര്‍ ശ്വേത സെഹാരാവതും 31 റണ്‍സുമായി തേജല്‍ ഹസബ്‌നിസുമാണ് ക്രീസില്‍. 7 റണ്‍സെടുത്ത പ്രിയ പുനിയ, 22 റണ്‍സെടുത്ത ശുഭ സതീഷ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസീസ് വനിതകളെ മലയാളി താരവും ക്യാപ്റ്റനുമായ മിന്നു മണിയുടേയും പ്രിയ മിശ്രയുടേയും ബൗളിങാണ് വെട്ടിലാക്കിയത്. മിന്നു 5 വിക്കറ്റുകളും പ്രിയ 4 വിക്കറ്റുകളും വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് മന്നത് കശ്യപിനാണ്.
ഓസീസ് നിരയില്‍ ഓപ്പണര്‍ ജോര്‍ജിയ വോള്‍ പിടിച്ചു നിന്നു. താരം 71 റണ്‍സെടുത്തു. മെയ്ത്‌ലന്‍ ബ്രൗണ്‍ (30), കെയ്റ്റ് പീറ്റേഴ്‌സന്‍ (26), ഗ്രെയ്‌സ് പാര്‍സന്‍ (35) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ