റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സ് എന്ന നിലയില്‍.
സൗദ് ഷക്കീല്‍- മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ കിടയറ്റ സെഞ്ച്വറികളാണ് പാക് ഇന്നിങ്‌സിനു കരുത്തായത്. ഒരു ഘട്ടത്തില്‍ 16 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായ പാക് ടീം പിന്നീട് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
890 ദിവസങ്ങള്‍ക്ക് ശേഷം മുഹമ്മദ് റിസ്വാന്‍ ടെസ്റ്റില്‍ സെഞ്ച്വറി കണ്ടെത്തി എന്നതാണ് മത്സരത്തില്‍ ശ്രദ്ധേയമായത്. സൗദ് ഷക്കീലാണ് ശതകം പിന്നിട്ട മറ്റൊരു താരം. നിലവില്‍ ഇരുവരും ബാറ്റിങ് തുടരുന്നു.
സൗദ് ഷക്കീല്‍ 141 റണ്‍സും റിസ്വാന്‍ 128 റണ്‍സുമായി ക്രീസില്‍ തുടരുന്നു. ഓപ്പണര്‍ സയിം അയുബാണ് തിളങ്ങിയ മറ്റൊരു താരം. 56 റണ്‍സെടുത്താണ് അയുബ് മടങ്ങിയത്. അബ്ദുല്ല ഷഫീഖ് (2), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (6), ബാബര്‍ അസം (0) എന്നിവര്‍ നിരാശപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ