കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടറില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബംഗളൂരു എഫ്‌സി സെമിയിലേക്ക് മുന്നേറി. സെമിയില്‍ കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സാണു ബംഗളൂരുവിന്‍റെ എതിരാളികള്‍.
മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബംഗളൂരുവിന്റെ ജയം. 90 മിനിറ്റും ഗോള്‍ രഹിതമായിരുന്നു. ഇഞ്ച്വറി സമയത്തിന്റെ അഞ്ചാം മിനിറ്റിലാണ് ബംഗളൂരു വിജയ ഗോള്‍ വലയിലാക്കിയത്. തിരിച്ചടിക്കാനുള്ള അവസരം ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചതുമില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡിയസാണ് ബംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്. കോര്‍ണറില്‍ നിന്നു വന്ന പന്ത് ഇതിഹാസ താരം സുനില്‍ ഛേത്രി ഡിയസിനു മറിച്ചു നല്‍കുകയായിരുന്നു.
മത്സരം തുടങ്ങി കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ ഗോള്‍ കീപ്പര്‍ സോം കുമാറിനു ബ്ലാസ്‌റ്റേഴ്‌സിനു നഷ്ടമായി. സച്ചിനാണ് പിന്നീട് വല കാത്തത്. ബ്ലാസ്റ്റേഴ്‌സ് മികച്ച കളി പുറത്തെടുത്തെങ്കിലും അവസാന നിമിഷത്തെ ഗോള്‍ പ്രതീക്ഷകള്‍ തെറ്റിച്ചു.
ഈ മാസം 25നു നടക്കുന്ന ആദ്യ സെമിയില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്- ഷില്ലോങ് ലജോങുമായി ഏറ്റുമുട്ടും. ബംഗളൂരു- മോഹന്‍ ബഗാന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ