ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജാമി സ്മിത്ത്.
ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോര്‍ഡ് ജാമി സ്മിത്തിന്.
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് 111 റണ്‍സെടുത്താണ് താരം നേട്ടം സ്വന്തമാക്കിയത്.
ലെസ് അമെസ് 24 വയസും 63 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ റെക്കോര്‍ഡാണ് ജാമി സ്മിത്ത് മറികടന്നത്. റെക്കോര്‍ഡ് നേടുമ്പോള്‍ താരത്തിന്റെ പ്രായം 24 വയസും 42 ദിവസവും.
നാലാം ടെസ്റ്റിലാണ് താരത്തിന്റെ അനുപമ നേട്ടം. താരത്തിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്. നേരത്തെ രണ്ട് അര്‍ധ സെഞ്ച്വറികളും ടെസ്റ്റിലുണ്ട്.
148 പന്തുകള്‍ നേരിട്ട് എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് ജാമി സ്മിത്തിന്റെ കന്നി സെഞ്ച്വറി. 2022നു ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ