സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കാന്‍ 15 മില്യന്‍ ഡോളര്‍ ( ഏകദേശം 125 കോടി രൂപ) ഫണ്ട് സ്വരൂപിക്കാന്‍ ഒരുങ്ങി ഐസിസി. കളിക്കാരുടെ പ്രതിഫലം വര്‍ധിപ്പിക്കുക ഉള്‍പ്പടെ ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ മികവുറ്റതാക്കുകയാണ് ലക്ഷ്യം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശത്തോട് ബിസിസിഐയുടെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെയും പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പദ്ധതിയോടെ താരങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ താത്പര്യം കൂടുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.
ടെസ്റ്റ് മത്സരം കളിക്കുന്ന എല്ലാവര്‍ക്കും ഒരുനിശ്ചിത തുക ഉറപ്പാക്കും, ഓരോ കളിക്കാരനും പതിനായിരം യുഎസ് ഡോളര്‍ നല്‍കും. സാമ്പത്തിക ബുദ്ധിമുട്ടുള്ള രാജ്യങ്ങള്‍ക്ക് വിദേശ പര്യടനങ്ങളുടെ ചെലവ് നല്‍കുന്നത് ഉള്‍പ്പടെ പദ്ധതിയുടെ ഭാഗമാകും
നിലവിലുള്ള പ്രതിസന്ധികള്‍ മറികടക്കാനും ടെസ്റ്റ് ക്രിക്കറ്റിനെ മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ ഏറെ പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൈക്ക് ബയേര്‍ഡ് പറഞ്ഞു. ഇന്ത്യ, ഓസ്്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകില്ല. ഇതിനകം തന്നെ ഈ രാജ്യങ്ങള്‍ ടെസ്റ്റ് താരങ്ങള്‍ക്ക് മികച്ച പ്രതിഫലം നല്‍കുന്നുണ്ട്. കൂടുതല്‍ പ്രതിഫലം നല്‍കുന്നതോടെ കൂടുതല്‍ താരങ്ങള്‍ ടെസ്റ്റ് കളിക്കാനായി എത്തുകയും ബ്രോഡ് കാസ്റ്റ് ഡീല്‍ മികച്ചാതാക്കാനാകുമെന്നും ഐസിസി കണക്കുകൂട്ടുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടെസ്റ്റ് ക്രിക്കറ്റിലെ പങ്കാളിത്തം കൂട്ടുന്നതിന്റെ ഭാഗമായി ബിസിസിഐ ഇതിനകം തന്നെ താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്ന ഇന്റന്‍സീവ് സ്‌കീം പദ്ധതി അവതരിപ്പിച്ചിരുന്നു. നിലവില്‍ ഓരോ ടെസ്റ്റ് മത്സരങ്ങള്‍ക്കും കളിക്കാര്‍ക്ക് 15 ലക്ഷം രൂപയാണ് ബിസിസിഐ മാച്ച് ഫീ നല്‍കിയിരുന്നത്. പുതിയ പദ്ധതി പ്രകാരം ഇന്ത്യയ്ക്കായി ഒരു സീസണില്‍ അന്‍പതോ അതില്‍ അധികമോ ശതമാനം ടെസ്റ്റ് കളിക്കുന്നവര്‍ക്ക് 45 ലക്ഷം രൂപ വരെയാണ് താരങ്ങള്‍ക്ക് ലഭിക്കുക. സ്‌ക്വാഡിലുള്‍പ്പെടുന്നവര്‍ക്ക് 22.5 ലക്ഷം രൂപയും ഓരോ മത്സരത്തിനും ലഭിക്കും. സീസണില്‍ അഞ്ച് അല്ലെങ്കില്‍ ആറ് (50 ശതമാനത്തിന് മുകളില്‍ മത്സരങ്ങള്‍) കളിക്കുന്ന ഒരു കളിക്കാരന് 30 ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും അധികം കിട്ടുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ