ലണ്ടന്‍: മുന്‍ നായകനും ജര്‍മന്‍ താരവുമായ ഇല്‍കെ ഗുണ്ടോഗനെ തിരികെ ടീമിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ സീസണില്‍ ഗുണ്ടോഗന്‍ സിറ്റി വിട്ട് ലാ ലിഗ വമ്പന്‍മാരായ ബാഴ്‌സലോണയുടെ തട്ടകത്തിലെത്തിയിരുന്നു. ഒറ്റ സീസണിനു പിന്നാലെയാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ഗുണ്ടോഗന്‍ ഫ്രീ ട്രാന്‍സ്ഫറില്‍ സിറ്റിയിലേക്ക് മടങ്ങിയെത്തുന്നത്.
നിലവില്‍ ഒരു വര്‍ഷത്തെ കരാറാണ് രണ്ടാം വരവില്‍ ജര്‍മന്‍ താരവുമായി സിറ്റി എത്തിയിരിക്കുന്നത്. ക്ലബില്‍ താരത്തിനു 19ാം നമ്പര്‍ ജേഴ്‌സിയായിരിക്കും. സിറ്റി ചരിത്ര നേട്ടമായ ട്രെബിള്‍ കിരീടം സമ്മാനിച്ചാണ് ഗുണ്ടോഗന്‍ കറ്റാലന്‍ ടീമിലേക്ക് പോയത്. മൂന്ന് വര്‍ഷ കരാറിലായിരുന്നു താരം ബാഴ്‌സലോണയില്‍ എത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2016 മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമാണ് ഗുണ്ടോഗന്‍. സിറ്റിക്കൊപ്പം 5 പ്രീമിയര്‍ ലീഗ്, രണ്ട് എഫ്എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് കമ്യൂണിറ്റി ഷീല്‍ഡ്, ഒരു ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങള്‍.
കഴിഞ്ഞ ദിവസമാണ് ഗുണ്ടോഗന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചത്. പിന്നാലെയാണ് താരം സിറ്റിയിലേക്ക് വരുന്നത്. ഇക്കഴിഞ്ഞ യൂറോയില്‍ ജര്‍മന്‍ ദേശീയ ടീമിനെ നയിച്ചത് ഗുണ്ടോഗനായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ