റാവല്‍പിണ്ടി: പാകിസ്ഥാന്‍ ക്രിക്കറ്റില്‍ പുതിയ വിവാദം. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ ഇരട്ട സെഞ്ച്വറിക്കരികെ നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതാണ് പുതിയ വിവാദത്തിന് കാരണം. റിസ്വാന്‍ 171 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുമ്പോഴാണ് ക്യാപ്റ്റന്‍ ഷാന്‍ മസൂദ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മികച്ച രീതിയില്‍ കളിച്ചിരുന്ന റിസ്വാന്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ 29 റണ്‍സ് മാത്രം വേണ്ടിയിരിക്കെ, ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിനെതിരെ താരത്തിന്റെ ആരാധകര്‍ രംഗത്തെത്തി. പാകി ഇന്നിങ്‌സ് വളരം നേരത്തെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 500 റണ്‍സ് എടുത്തശേഷം ഡിക്ലയര്‍ ചെയ്താല്‍ മതിയായിരുന്നു. പൊടുന്നനെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത് മൂലം റിസ്വാന് കന്നി ഡബിള്‍ സെഞ്ച്വറി നേടാനാകാതെ പോയി. താരങ്ങള്‍ വ്യക്തിപരമായ നാഴികക്കല്ലുകള്‍ സ്വന്തമാക്കരുതെന്ന് ആഗ്രഹിക്കുന്ന ക്യാപ്റ്റന്മാര്‍ ഉണ്ടായിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ആരാധകര്‍ രോഷം കൊള്ളുന്നു.
എന്നാല്‍ റിസ്വാന് ഡബിള്‍ സെഞ്ച്വറി നിഷേധിക്കാനാണ് ഇന്നിങ്‌സ് നേരത്തെ ഡ്കിലയര്‍ ചെയ്തതെന്ന ആരാധകരുടെ വാദം പാക് താരം സൗദ് ഷക്കീല്‍ നിഷേധിച്ചു. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത് തിടുക്കപ്പെട്ട തീരുമാനമല്ല. ഡിക്ലറേഷനുമായി ബന്ധപ്പെട്ട കാര്യം റിസ്വാനെ ഒരുമണിക്കൂര്‍ മുമ്പേ തന്നെ അറിയിച്ചിരുന്നതാണ്. 450 റണ്‍സിന് അടുത്തെത്തിയാല്‍ ഡിക്ലയര്‍ ചെയ്യാമെന്നാണ് ധാരണയായിരുന്നത് എന്നും സൗദ് ഷക്കീല്‍ പറയുന്നു. പാക് ഇന്നിങ്‌സ് 6 വിക്കറ്റിന് 448 റണ്‍സ് ആയപ്പോഴാണ് ക്യാപ്റ്റന്‍ ഷാന്‍ മസൂദ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.
ഇന്നിങ്‌സിന്റെ ആദ്യം 16 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ പാകിസ്ഥാനെ, സൗദ് ഷക്കീല്‍- മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടിന്റെ മികച്ച ബാറ്റിങ്ങാണ് മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. സൗദ് ഷക്കീല്‍ 141 റണ്‍സെടുത്ത് പുറത്തായപ്പോള്‍, മുഹമ്മദ് റിസ്വാന്‍ 171 റണ്‍സോടെ പുറത്താകാതെ നിന്നു. 890 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഹമ്മദ് റിസ്വാന്‍ ടെസ്റ്റില്‍ സെഞ്ച്വറി കണ്ടെത്തുന്നത്. ഓപ്പണര്‍ സയിം അയുബാണ് തിളങ്ങിയ മറ്റൊരു താരം. 56 റണ്‍സെടുത്താണ് അയുബ് മടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ