മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ സീസണിനു തുടക്കം. ആദ്യ പോരില്‍ നാടകീയ വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസന്‍ രക്ഷപ്പെട്ടു. മോണ്‍ചെന്‍ഗ്ലെഡ്ബാചിനെതിരായ പോരാട്ടത്തില്‍ 2-3നാണ് ലെവര്‍കൂസന്‍ ജയിച്ചത്. ഫ്‌ളോറിയന്‍ വിയറ്റ്‌സ് ലെവര്‍കൂസനായി ഇരട്ട ഗോളുകള്‍ നേടി. ബയേണ്‍ മ്യൂണിക്ക് അടക്കമുള്ള പ്രമുഖ ടീമുകള്‍ ഇന്ന് പോരിനിറങ്ങും.
90 മിനിനിറ്റും കഴിഞ്ഞ് ഇഞ്ച്വറി ടൈമിന്റെ 11ാം മിനിറ്റില്‍ ഫ്‌ളോറിയന്‍ വിയറ്റ്‌സ് നേടിയ ഗോളിലാണ് ലെവര്‍കൂസന്‍ രക്ഷപ്പെട്ടത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിനു മുന്നിലെത്തിയ ലെവര്‍കൂസനെതിരെ മോണ്‍ചെന്‍ഗ്ലെഡ്ബാച് രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് തിരിച്ചെത്തിയിരുന്നു. ഇതോടെ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന പ്രതീതി ജനിച്ചെങ്കിലും നാടകീയതയ്‌ക്കൊടുവിലാണ് നിലവിലെ ചാംപ്യന്‍ കടന്നുകൂടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കളിയുടെ 12ാം മിനിറ്റില്‍ ഗ്രനിത് ഷാകയാണ് ലെവര്‍കൂസനെ മുന്നിലെത്തിച്ചത്. 38ാം മിനിറ്റില്‍ വിയറ്റ്‌സ് ടീമിനു രണ്ടാം ഗോള്‍ സമ്മാനിച്ചു. 59ാം മിനിറ്റില്‍ നിക്കോ എല്‍വെദി, 85ാം മിനിറ്റില്‍ ടിം ക്ലിന്റിനെസ്റ്റ് എന്നിവരാണ് മോണ്‍ചെന്‍ഗ്ലാഡ്ബാചിനായി വല ചലിപ്പിച്ചത്. ഒടുവില്‍ കളി തീരാന്‍ സെക്കന്റുകള്‍ മാത്രമുള്ളപ്പോള്‍ ടീമിന്റെ വിജയ ഗോള്‍ വിയറ്റ്‌സ് വലയിലാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ