Mushfiqur Rahim  Scores Ton
മുഷ്ഫിഖര്‍ റഹീംഎപി

മുഷ്ഫിഖറിന്റെ കിടിലന്‍ സെഞ്ച്വറി; പാകിസ്ഥാനെതിരെ തിരിച്ചടിച്ച് ബംഗ്ലാദേശ്

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 400 കടന്ന് ബംഗ്ലാദേശ്
Published on

റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിച്ച് ബംഗ്ലാദേശ്. പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. പിന്നാലെ ഒന്നാം ഇന്നിങ്സ് തുടങ്ങിയ ബംഗ്ലാദേശ് നിലവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സെന്ന നിലയില്‍.

മുഷ്ഫിഖര്‍ റഹീമിന്റെ കിടിലന്‍ സെഞ്ച്വറിയാണ് പാക് കണക്കുകൂട്ടല്‍ തെറ്റിച്ചത്. നിലവില്‍ ബാറ്റിങ് തുടരുന്ന താരം 130 റണ്‍സുമായി ക്രീസില്‍. ഒപ്പം മെഹ്ദി ഹസന്‍ മിറസാണ് ക്രീസില്‍. താരം 31 റണ്‍സുമായി നില്‍ക്കുന്നു.

ഓപ്പണര്‍ ഷദ്മന്‍ ഇസ്ലാം (93), മൊമിനുല്‍ ഹഖ് (50) ലിറ്റന്‍ ദാസ് (56) എന്നിവരും ബംഗ്ലാ ടീമിനായി അര്‍ധ ശതകം നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനായി ഖുറം ഷഹ്സാദ്, നസീം ഷാ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് അലി, സയിം അയുബ് എന്നിനവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ മുഹമ്മദ് റിസ്വാന്‍ (പുറത്താകാതെ 171), സൗദ് ഷക്കീല്‍ (141) എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് പാകിസ്ഥാന്‍ 448ല്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. റിസ്വാന്‍ ഇരട്ട ശതകം നേടാന്‍ കാത്തു നില്‍ക്കാതെ ഡിക്ലയര്‍ ചെയ്തതു വിവാദമായിരുന്നു.

Mushfiqur Rahim  Scores Ton
'ഞങ്ങളും കാണട്ടെ നിന്‍റെ ഗട്സ്'... അന്ന് സച്ചിന്‍ ധവാനോട് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com